നെടുങ്കണ്ടം: മാര്‍ച്ച് പിറന്നതോടെ, നാണ്യവിളകളുടെ വിലത്തകര്‍ച്ച മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ ജപ്തിയടക്കം നടപടിയാരംഭിച്ചു. മൂന്നുവര്‍ഷമായി ഹൈറേഞ്ചിലെ ജനങ്ങള്‍ സാമ്പത്തികമാന്ദ്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. പ്രധാന വിളയായ ഏലത്തിന്‍െറ വിലത്തകര്‍ച്ചയാണ് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. കിലോക്ക് ആയിരത്തിന് മുകളില്‍ വിലയുണ്ടായിരുന്ന ഏലക്കയുടെ ഇപ്പോഴത്തെ വില ശരാശരി 450 രൂപയാണ്. ഈ വിലക്കുറവ് ഏറെ ബാധിച്ചത് സാധാരണ കര്‍ഷകരെയാണ്. കൃഷി ആവശ്യത്തിനായി ദീര്‍ഘകാല വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയില്ളെന്ന് മാത്രമല്ല പലിശയടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. ഈ സന്ദര്‍ഭത്തിലാണ് ബാങ്ക് അധികൃതര്‍ ജപ്തിയടക്കം നിയമനടപടികളുമായി വീടുകള്‍ കയറിയിറങ്ങുന്നത്. വായ്പക്കാരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ബാങ്ക് ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ട്. ചില വായ്പക്കാര്‍ കെട്ടുതാലിയും ആടുമാടുകളെ വിറ്റും പലിശയടച്ച് വായ്പ പുതുക്കാന്‍ ബാങ്കിലത്തെുമ്പോള്‍ പലിശ 18 മുതല്‍ 23 ശതമാനം വരെ ഈടാക്കുന്നതായും പറയപ്പെടുന്നു. ഇതിനെല്ലാം പുറമെ പത്രങ്ങളിലും നോട്ടീസുകളിലും വായ്പക്കാരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് വ്യക്തിഹത്യ നടത്തുന്ന സഹകരണബാങ്കുകളുമുണ്ട്. വായ്പക്കാരന്‍ മരണപ്പെട്ടാല്‍ ഭാര്യയെയോ മക്കളെയോ തന്ത്രപൂര്‍വം ബാങ്കില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയും ചിലരെ ഒപ്പിടുവിച്ച് വായ്പ ഇവരുടെ പേരിലാക്കുന്ന രീതിയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.