മീറ്റര്‍ റീഡിങ്ങില്‍ തിരിമറി : ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത

അടിമാലി: റിസോര്‍ട്ട് നടത്തിപ്പുകാരുമായി ഒത്തുകളിച്ച് റീഡിങ് കുറച്ചുകാട്ടി വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത. മീറ്റര്‍ റീഡിങ്ങില്‍ തിരിമറി കാട്ടിയതിനത്തെുടര്‍ന്ന് ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ ജോയി ജോര്‍ജിനെ അടിമാലി ഇലട്രിക്കല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതത്തേുടര്‍ന്ന് ബോര്‍ഡിന്‍െറ വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. എറണാകുളത്തുനിന്നും എത്തിയ വിജിലന്‍സ് വിഭാഗവും വാഴത്തോപ്പില്‍നിന്നുള്ള വൈദ്യുതി മോഷണം കണ്ടത്തെുന്ന സംഘവുമാണ് പരിശോധന നടത്തുന്നത്. ചിത്തിരപുരം സെക്ഷന് കീഴില്‍ 240 വ്യാവസായിക കണക്ഷനും പരിശോധിക്കും. ആരോപണവിധേയനായ ജോയി ജോര്‍ജാണ് മീറ്റര്‍ റീഡിങ് നടത്തിയത്. വിജിലന്‍സ് വിഭാഗം രണ്ടുദിവസം നടത്തിയ പരിശോധനയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയ നടപടിക്രമങ്ങളില്‍ തിരിമറി നടന്നതായി കണ്ടത്തെിയിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പരിശോധന നടത്തിയപ്പോള്‍ ബോര്‍ഡിന് ലക്ഷങ്ങള്‍ നഷ്ടം വന്നതായി കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഈ തുക ഉദ്യോഗസ്ഥനില്‍നിന്നും സ്ഥാപന ഉടമകളില്‍നിന്നും പിഴ സഹിതം ഈടാക്കുമെന്നും ഡിവിഷനല്‍ ഓഫിസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.