ഇടുക്കി: ജില്ലയില്‍ സഹകരണ വകുപ്പില്‍ നിലവില്‍ ജോലി ചെയ്യുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള 32 ജീവനക്കാരെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റി. തൊടുപുഴ താലൂക്കില്‍ 13 ഒഴിവുകള്‍ നിലനില്‍ക്കെയാണ് തൊടുപുഴയില്‍ ജോലി ചെയ്തുവരുന്ന വനിതകളും വികലാംഗരുമടക്കമുള്ള ജീവനക്കാരെ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. സഹകരണവകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ പല ജില്ലകളിലും വിവാദമായതിനെ തുടര്‍ന്ന് വകുപ്പുമന്ത്രിയും സഹകരണസംഘം രജിസ്ട്രാറും സ്ഥലം മാറ്റങ്ങള്‍ നടത്തരുതെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഇടുക്കി ജില്ലയില്‍ ജോയന്‍റ് രജിസ്ട്രാര്‍ സ്ഥലംമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. 100 കി.മീറ്ററിലധികം ദൂരത്തേക്കാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി വനിതകളെയും വികലാംഗരെയും സ്ഥലംമാറ്റിയത്. സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജീവനക്കാരും പ്രതിപക്ഷ അനുകൂല സംഘടനയില്‍പെട്ടവരാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റങ്ങള്‍ അടിയന്തരമായി റദ്ദാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കളായ കെ.എ. മാത്യു, സണ്ണി മാത്യു, പി.എ. ഫ്രാന്‍സിസ്, ഷാജി ദേവസ്യ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.