കട്ടപ്പന: കട്ടപ്പന കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ പരിധിയില്‍ വരുന്ന ഇരട്ടയാര്‍, കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, വണ്ടന്മേട്, ചക്കുപള്ളം കൃഷിഭവനുകള്‍ മുഖേന 2.55 കോടിരൂപയുടെ കുരുമുളക് വികസന പദ്ധതികള്‍ നടപ്പാക്കും. 50,000 കുരുമുളക് തൈകള്‍ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് 30,000 രൂപ വീതം അഞ്ച് നഴ്സറികള്‍ക്ക് ആനുകൂല്യം നല്‍കും. കഴിഞ്ഞവര്‍ഷം കുരുമുളക് പുനരുദ്ധാരണ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ച കര്‍ഷകര്‍ക്ക് ഈ വര്‍ഷം ഹെക്ടറിന് 7500 രൂപ വീതം 750 ഹെക്ടറിന് ആനുകൂല്യം നല്‍കും. കര്‍ഷകര്‍ക്കുതന്നെ ജൈവ കുമിള്‍നാശിനിയായ ട്രൈക്കോഡര്‍മ ഉല്‍പാദിപ്പിക്കുന്ന യൂനിറ്റ് തുടങ്ങുന്നതിന് 20,000 രൂപ വീതം നല്‍കുന്ന നാല് യൂനിറ്റുകള്‍ ഈ വര്‍ഷം ആരംഭിക്കും. കര്‍ഷകര്‍ കണ്ടത്തെിയ കുരുമുളക് ഇനങ്ങള്‍ കൃഷി ചെയ്യുന്ന ഒരേക്കര്‍ പ്രദര്‍ശനത്തോട്ടത്തിന് 25,000 രൂപ മൂന്ന് യൂനിറ്റുകള്‍ക്ക് ധനസഹായം നല്‍കും. കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 20,000 രൂപ പ്രകാരം 520 ഹെക്ടറിന് ആനുകൂല്യം നല്‍കും. ജൈവരീതിയിലുള്ള സമഗ്ര കീടരോഗ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതിന് ഹെക്ടറിന് 10,000 രൂപ പ്രകാരം നല്‍കും. 700 ഹെക്ടര്‍ കുരുമുളക് കൃഷിക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതി കുരുമുളക് സമിതികള്‍ മുഖാന്തരമാണ് നടപ്പാക്കുന്നത്. ആകെ 47 കുരുമുളക് സമിതികളുടെ പുനരുദ്ധാരണ ആവശ്യത്തിലേക്കായി 11,75,000 രൂപ അനുവദിക്കും. കുമ്മായം/ ഡോളോമൈറ്റ് തുടങ്ങിയ വസ്തുക്കള്‍ 300 ഹെക്ടറിലും സൂക്ഷ്മ മൂലകങ്ങള്‍ 200 ഹെക്ടറിലും ഉപയോഗിക്കുന്നതിന് ഹെക്ടറിന് യഥാക്രമം 3000 രൂപ, 500 രൂപ എന്നിങ്ങനെയും നല്‍കുന്നതാണ്. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.