അടിമാലി: കാട്ടാനകളുടെ ആക്രമണ ഭീതിയില്‍ ആദിവാസികള്‍ വീട് ഉപേക്ഷിക്കുന്നു. അടിമാലി പഞ്ചായത്തിലെ നെല്ലിപ്പാറക്കുടി ആദിവാസി കോളനിയിലാണ് കാട്ടാനക്കൂട്ടം ആദിവാസികളുടെ വീടും കൃഷിയും വ്യാപകമായി നശിപ്പിച്ചത്. ഒരാഴ്ചയായി എന്നും ആനക്കൂട്ടമത്തെി കൃഷിയും വീടുകളും നശിപ്പിക്കുകയാണ്. ആറോളം ആനകളാണ് കൂട്ടമായി ഇവിടെ എത്തുന്നത്. വില്‍പനക്ക് വെട്ടിവെച്ച 150 ഏത്തവാഴക്കുലകള്‍ ആനക്കൂട്ടം നശിപ്പിച്ചു. ഇതോടൊപ്പം നിരവധി പേരുടെ കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചു. തെങ്ങ്, കമുക്, ജാതി, വാഴ, കുരുമുളക് തുടങ്ങിയ കൃഷികളും നശിപ്പിച്ചു. ഓമന ചന്ദ്രന്‍, വെള്ളസ്വാമി രാമന്‍, ലതനാഗന്‍, പാച്ചന്‍നാഗന്‍, മണി ഗണേശന്‍, ദാമോദരന്‍ മാധവന്‍, പഞ്ചന്‍ കുട്ടപ്പന്‍, ഓമന ചന്ദ്രന്‍, സന്ധ്യ വെള്ളസ്വാമി, തങ്കച്ചന്‍ വെള്ളസ്വാമി, സുകുമാരന്‍, ബേബി ഐസക്, ചാന്നാവ് സുകുമാരന്‍, ഷൈല കുമാരന്‍ എന്നിവരുടേതുള്‍പ്പെടെ കൃഷികളാണ് നശിപ്പിച്ചത്. അഞ്ചു വീടുകള്‍ പൂര്‍ണമായും ഏഴെണ്ണം ഭാഗികമായും നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് ഈ കുടിയിലെ ബിനുചന്ദ്രനെ കാട്ടാന കുത്തിക്കൊന്നത്. തീപ്പന്തം കത്തിച്ചുവെച്ചും പാട്ടകൊട്ടിയുമാണ് ഓരോ രാത്രിയും ഇവര്‍ തള്ളിനീക്കുന്നത്. പ്രായമായവരെ മറ്റ് കുടികളിലെ ബന്ധുവീടുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. പലപ്പോഴും കാട്ടാനക്കൂട്ടത്തിന്‍െറ അലര്‍ച്ചകേട്ട് കൈക്കുഞ്ഞുങ്ങളുമായി കുടിലില്‍നിന്ന് ഇറങ്ങി ഓടുന്നത് പതിവാണെന്നും ഇവര്‍ പറഞ്ഞു. മിക്ക വീടുകളിലും ഇപ്പോള്‍ ഇവര്‍ താമസിക്കുന്നില്ല. ഈ നിലതുടര്‍ന്നാല്‍ എല്ലാം ഉപേക്ഷിച്ചുപോകേണ്ടി വരുമെന്ന ഭയത്തിലാണിവര്‍. കൊടകല്ല്, പ്ളാമല, കൊറത്തി, ഞാവല്‍പാറ തുടങ്ങി വിദൂര ഗ്രാമങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും കാട്ടാന ആക്രമണം രൂക്ഷമാണ്. ഇവിടങ്ങളില്‍ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.