അടിമാലി: പഞ്ചായത്തിലെ മന്നാങ്കാലയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ട്രൈബല്‍ ഹോസ്റ്റല്‍ ശോച്യാവസ്ഥയില്‍. പരിസരശുചിത്വം തീരെയില്ലാത്ത ഇവിടെ താമസിച്ച് പഠിക്കുന്ന ആദിവാസിക്കുടികളിലെ വിദ്യര്‍ഥികള്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ് ദിവസം തള്ളിനീക്കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം ഓടയിലൂടെ ഒഴുകുകയാണ്. ഇതിനോടുചേര്‍ന്ന് ഹോസ്റ്റലിന് സമീപം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന സാഹചര്യവുമുണ്ട്. പ്ളാസ്റ്റിക് കത്തിക്കുകവഴി വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി പരാതി ഉയരുന്നുണ്ടെങ്കിലും ആരോട് പറയുമെന്ന സങ്കടത്തിലാണ് അന്തേവാസികളായ ആദിവാസിക്കുട്ടികള്‍. കൊതുകുശല്യം മൂലം രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. കെട്ടിടത്തിന് ജനല്‍ ചില്ലുകളും ഇല്ല. തണുപ്പും കൊതുകുശല്യവും ഒഴിവാക്കാന്‍ ജനല്‍ ഭാഗികമായി ഹാര്‍ഡ്ബോഡുകളും തുണികളും ഉപയോഗിച്ച് മറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കാലവര്‍ഷത്തോടൊപ്പം വീശിയടിക്കുന്ന കാറ്റില്‍ ഇത് പറന്നുപോകുന്നതായി കുട്ടികള്‍ പറയുന്നു. അധ്യയനവര്‍ഷാരംഭമായ ജൂണ്‍ ഒന്നിനാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞവര്‍ഷം മുതലാണ് കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കാന്‍ തുടങ്ങിയത്. ചതുപ്പുനിലത്ത് ടാങ്ക് നിര്‍മിച്ചതാണ് കാരണം. പുറമെനിന്നുള്ള ഓവുചാലും ഹോസ്റ്റലിന്‍െറ കോമ്പൗണ്ടിലൂടെയാണ് ഒഴുകുന്നത്. 110 പെണ്‍കുട്ടികളും 90 ആണ്‍കുട്ടികളുമാണ് ഹോസ്റ്റലിലുള്ളത്. മൊത്തം 120 കുട്ടികള്‍ക്കാണ് ഇവിടെ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. കക്കൂസ് ടാങ്കില്‍നിന്നുള്ള ദുര്‍ഗന്ധം രൂക്ഷമായതോടെ പരിസരവാസികള്‍ക്കും താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പരിസരവാസികളുടെ പരാതിയത്തെുടര്‍ന്ന് കഴിഞ്ഞദിവസം ബ്ളീച്ചിങ് പൗഡര്‍ ഇട്ടതൊഴിച്ചാല്‍ പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല. ദേവികുളം താലൂക്കിലെ ഇടമലക്കുടിയിയില്‍നിന്നടക്കം വിവിധ ആദിവാസിക്കോളനികളില്‍നിന്നുള്ള കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.