മൂലമറ്റം: സ്വന്തമായി കിടപ്പിടമില്ലാത്ത ഭൂരഹിത പട്ടികജാതിക്കാര്‍ക്കായി നടപ്പാക്കുന്ന ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. ഗുണഭോക്തൃ ലിസ്റ്റില്‍പ്പെട്ട സ്ത്രീകളടക്കം അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി കലക്ടര്‍ക്ക് പരാതി നല്‍കി. 25 സെന്‍റില്‍ കുറയാതെയും ഒരേക്കറില്‍ കൂടാതെയും സ്ഥലം വാങ്ങാന്‍ പത്തുലക്ഷം രൂപയാണ് പദ്ധതിയില്‍ അനുവദിക്കുന്നത്. എന്നാല്‍, അനര്‍ഹരായ പലരും ലിസ്റ്റില്‍ കടന്നുകൂടി വസ്തു കൈക്കലാക്കിയെന്നാണ് പരാതി. ഐ.ടി.ഡി.പി ഓഫിസിന്‍െറ നിര്‍ദേശപ്രകാരം ഭൂമി കണ്ടത്തെിയ ഗുണഭോക്താക്കള്‍ സ്ഥല ഉടമയുടെ സമ്മതപത്രം, സ്കെച്ച്, പ്ളാന്‍, ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍, ലീഗല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഓഫിസില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തുടര്‍ നടപടി പൂര്‍ത്തിയാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകി. പിന്നീട് വസ്തു അളന്നുതിരിക്കാന്‍ കലക്ടര്‍ താലൂക്ക് സര്‍വേയറോട് നിര്‍ദേശിച്ചെന്നും രജിസ്ട്രേഷന്‍ നടപടി മാത്രമാണ് ശേഷിക്കുന്നതെന്നും ഐ.ടി.ഡി.പി അധികൃതര്‍ അപേക്ഷകരെ അറിയിച്ചു. എന്നാല്‍, രജിസ്ട്രാര്‍ ഓഫിസില്‍ ചെന്നപ്പോള്‍ ഇവരുടെ പേര് ലിസ്റ്റില്‍ ഇല്ല. ഇതിനിടെ, ഭൂമി കൈമാറ്റത്തിന് കാലതാമസം വന്നതിനാല്‍ ഉടമ ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചു. പുതിയ അപേക്ഷയും രേഖകളും സമര്‍പ്പിക്കണമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ അര്‍ഹര്‍ തഴയപ്പെട്ടെന്നും ഇതേക്കുറിച്ച് കലക്ടര്‍ അന്വേഷിക്കണമെന്നുമാണ് ആവശ്യം. സ്വന്തമായി വീടും സ്ഥലവുമുള്ളവര്‍ക്ക് പോലും പണം അനുവദിച്ചതായും അവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് തൊടുപുഴ ഐ.ടി.ഡി.പി ഓഫിസില്‍ നല്‍കിയ വിവരാവകാശ അപേക്ഷ സ്വീകരിക്കാന്‍പോലും തയാറായില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.