മൂന്നാര്‍: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യം അനധികൃതമായി പൊതു ഇടങ്ങളിലേക്കും മുതിരപ്പുഴയാറിലേക്കും ഒഴുക്കിയാല്‍ കര്‍ശന നടപടിയെന്ന് മൂന്നാര്‍ പഞ്ചായത്ത്. ചട്ടങ്ങള്‍ പാലിക്കാതെ ക്രമേക്കടുകള്‍ നടത്തുന്നതായി തെളിഞ്ഞാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. പഴയ മൂന്നാറില്‍ നടന്ന പരിശോധനകളില്‍ നക്ഷത്ര ഹോട്ടലില്‍ നിന്നുള്‍പ്പെടെ മാലിന്യം അനധികൃതമായി ഒഴുക്കുന്നത് തെളിഞ്ഞിരുന്നു. പഴയ മൂന്നാര്‍ കെ.ഡി.എച്ച്.പി കായിക മൈതാനത്തിന് എതിര്‍വശത്തുള്ള ഹോം സ്റ്റേകള്‍, മറ്റ് സ്ഥാപനങ്ങളില്‍ എന്നിവിടങ്ങളില്‍നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിന് 12ഓളം പൈപ്പുകള്‍ സ്ഥാപിച്ചത് കണ്ടത്തെി. മലിനജലം ഒഴുക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ സ്ഥാപിക്കും. പഴയ മൂന്നാറില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ സംരക്ഷണ ഭിത്തികള്‍ സ്ഥാപിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ ടൈലുകള്‍ സ്ഥാപിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ അനധികൃതമായ പെരുമാറ്റം ഉണ്ടാകുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.