വിലക്കയറ്റം തടയാന്‍ അധികൃതര്‍ ഇറങ്ങി: ജില്ലയില്‍ 115 കടകള്‍ക്ക് എതിരെ നടപടി

തൊടുപുഴ: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാനുള്ള നടപടികളുടെ ഭാഗമായി ജില്ലയില്‍ സിവില്‍ സപൈ്ളസ് അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കി. പത്തുദിവസത്തിനിടെ 313 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 115 ക്രമക്കേടുകള്‍ കണ്ടത്തെി വ്യാപാരികള്‍ക്കെതിരെ നോട്ടീസ് നല്‍കി. തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സപൈ്ള ഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. എല്ലാ താലൂക്കുകളിലെയും വ്യാപാര കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ളെന്ന് കണ്ടത്തെി. സിവില്‍ സപൈ്ളസ് കമീഷണറുടെ നിര്‍ദേശപ്രകാരമാണ് ജൂണ്‍ ഒന്നുമുതല്‍ പരിശോധന നടക്കുന്നത്. ഹോട്ടലുകള്‍, പച്ചക്കറി, പലചരക്ക് കടകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചിലയിടങ്ങളില്‍ അമിതവില ഈടാക്കുന്നതായും ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, അവശ്യ സാധന ക്ഷാമം, പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യധാന്യ വിതരണ ലൈസന്‍സ് എന്നിവയാണ് പരിശോധിക്കുന്നത്. തൊടുപുഴ സപൈ്ള ഓഫിസിന്‍െറ നേതൃത്വത്തില്‍ 64 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 33 പേര്‍ക്കെതിരെ കേസെടുത്ത് നോട്ടീസ് നല്‍കി. പീരുമേട്ടില്‍ 27 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 എണ്ണത്തിലും ക്രമക്കേട് കണ്ടത്തെി. ഇവിടെ ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും ചില സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ബോധ്യപ്പെട്ടു. ദേവികുളം സപൈ്ള ഓഫിസിന്‍െറ നേതൃത്വത്തില്‍ 29 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ക്രമക്കേടുകളാണ് കണ്ടത്തെിയത്. ഉടുമ്പന്‍ചോല സപൈ്ള ഓഫിസിന്‍െറ നേതൃത്വത്തില്‍ നടത്തിയ 135 പരിശോധനയില്‍നിന്ന് 61 ക്രമക്കേടുകള്‍ കണ്ടത്തെി നോട്ടീസ് നല്‍കി. വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും നിയമലംഘനം നടത്തിയ കടകളില്‍നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കൂടാതെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി വ്യാപാരികള്‍, പച്ചക്കറി, ഹോട്ടല്‍ ഉടമ അസോ. ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ സപൈ്ള ഓഫിസര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് നിയമങ്ങള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അമിതവില ഈടാക്കുന്നതായി കണ്ടത്തെിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപൈ്ള ഓഫിസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.