ജലനിധി, ഇതെന്ത് ദുര്‍വിധി

അടിമാലി: ദേശീയപാതയോരങ്ങളില്‍ ഇറക്കിയിട്ട പൈപ്പുകള്‍ കണ്ട് ദാഹം തീര്‍ക്കേണ്ട ഗതികേടിലാണ് മലയോരവാസികള്‍. വാഗ്ദാനം ചെയ്ത വെള്ളം എന്നുവരുമെന്ന ചോദ്യം ജലനിധി അധികൃതരോട് ഉന്നയിക്കുകയാണ് അടിമാലി പഞ്ചായത്തുവാസികള്‍. മഴക്കാലത്തും കുടിവെള്ളമില്ലാതെ ആയിരങ്ങള്‍ വലയുമ്പോള്‍ റോഡുവക്കില്‍ ലോഡുകണക്കിന് പൈപ്പിറക്കി ജനങ്ങളെ ജലനിധി വഞ്ചിക്കുകയാണെന്ന ആക്ഷേപം ശക്തമായി. മൂന്നര വര്‍ഷമായി അടിമാലി പഞ്ചായത്തില്‍ ജലനിധി പ്രവര്‍ത്തനം തുടങ്ങിയിട്ട്. വന്‍കിട പദ്ധതികള്‍ മുതല്‍ ചെറുതുവരെ പലയിടങ്ങളിലായി തുടങ്ങിവെച്ചു. ഇവയില്‍ പകുതി പോലും പൂര്‍ത്തിയായില്ല. പൈപ്പുകളത്തെി, വെള്ളം ഉടന്‍ എത്തുമെന്നാണ് ഇതിന് അധികൃതരുടെ മറുപടി. ജലനിധി പദ്ധതിയില്‍ പണമടച്ച് കുടിവെള്ളത്തിനായി കാത്തിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ നിരാശയിലാണ്. ദേവിയാര്‍ കുടിവെള്ള പദ്ധതിക്കെതിരെ ചില സമൂഹികവിരുദ്ധരുടെ ആക്രമണം ഉണ്ടായതൊഴിച്ചാല്‍ പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനം സുഗമമായിരുന്നു. ദേവിയാര്‍ 20 സെന്‍റ്, ലക്ഷം വീട് കോളനി, ദേവിയാര്‍ നാല് സെന്‍റ് കോളനി, വാളറയിലെ പഴമ്പിളിച്ചാല്‍ പുനരധിവാസ കോളനി എന്നിവിടങ്ങളില്‍ വെള്ളമത്തെിക്കേണ്ട പദ്ധതിയുടെ പണി നീളുകയാണ്. രണ്ട് കോടിയോളം രൂപ ചെലവില്‍ പഞ്ചായത്തിലെ വലിയ പദ്ധതികളിലൊന്നാണിത്. 200ലേറെ ഗുണഭോക്താക്കളുള്ള പദ്ധതിയില്‍ 3000 മുതല്‍ 4000 രൂപ വരെ ഗുണഭോക്തൃ വിഹിതമായി വാങ്ങി. എന്നാല്‍, ഇനിയും വെള്ളമത്തെിയില്ല. ദേവിയാര്‍ പുഴയില്‍ വാളറ കോളനി ഭാഗത്ത് നിര്‍മിച്ച കുളത്തില്‍നിന്ന് വെള്ളം മുനിയറച്ചാലിലെ ടാങ്കില്‍ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനുശേഷം തുടങ്ങിയ ചെറുകിട പദ്ധതികളെല്ലാം കമീഷന്‍ ചെയ്തു. കുളത്തില്‍നിന്ന് ടാങ്കിലേക്കുള്ള പൈപ്പ് ലൈനിന്‍േറതടക്കം നിര്‍മാണം പൂര്‍ത്തിയായി. കുറെ ഭാഗത്ത് പൈപ്പുമിട്ടു. മച്ചിപ്ളാവ് അസീസി ചര്‍ച്ചിന് സമീപം ലോഡ്കണക്കിന് പൈപ്പ് കൂട്ടിയിട്ടിരിക്കുകയാണ്. ജലനിധി പദ്ധതിയുടെ കാലാവധി കഴിഞ്ഞെങ്കിലും 30 എണ്ണത്തില്‍ ഏഴ് ചെറുകിടപദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായത്. കൈനഗിരിയടക്കം പദ്ധതികള്‍ ഏങ്ങുമത്തെിയില്ല. പഞ്ചായത്തിലെ അഞ്ച് മുതല്‍ 17 വരെ വാര്‍ഡുകളിലെ 2749 കുടുംബങ്ങളെ ഉദ്ദേശിച്ചാണ് 20 കോടിയുടെ കൈനഗിരി പദ്ധതി. കല്ലാറിലെ പീച്ചാട് തോട്ടില്‍ തടയണകെട്ടി വെള്ളം നൂറാംകരയിലെ ടാങ്കിലത്തെിച്ച് ഇവിടെനിന്ന് തലമാലി, തട്ടേക്കണന്‍, ചൂരക്കട്ടന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. എന്നാല്‍, പണി എന്ന് പൂര്‍ത്തിയാകുമെന്നുപോലും അധികൃതര്‍ക്ക് അറിയില്ല. ജനറല്‍ പഞ്ചായത്തുകളില്‍ രണ്ടും പിന്നാക്ക പഞ്ചായത്തുകളില്‍ മൂന്നുവര്‍ഷവുമാണ് ജലനിധിയുടെ കാലാവധി. അടിമാലിയില്‍ ജലനിധി തുടങ്ങിയിട്ട നാലുവര്‍ഷത്തോടടുക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.