രാജാക്കാട്: ഹൈറേഞ്ച് മേഖലയില്‍ ഏത്തവാഴകള്‍ക്ക് വണ്ട് ശല്യം രൂക്ഷമാകുന്നു. കടുത്ത വേനലില്‍ ജലക്ഷാമം രൂക്ഷമായിരുന്നതിനാല്‍ വേണ്ട രീതിയില്‍ കൃഷി പരിപാലനം നടത്താത്തതും വണ്ടുകളുടെയും മറ്റ് കീടങ്ങളുടെയും ആക്രമണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. പോള തുളച്ചുകയറുന്ന വണ്ടുകളുടെ ശല്യം വര്‍ധിച്ചതോടെ ഏത്തവാഴകള്‍ ഒടിഞ്ഞുവീണ് നശിക്കാനും കാരണമാകും. നിലവില്‍ ഏത്തക്കാക്ക് 45രൂപയോളം വില ലഭിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. വാഴകള്‍ക്ക് വണ്ടുകളുടെയും ശല്യവും വേര് ചീച്ചിലും രൂക്ഷമായതോടെ ഇവ കുലകള്‍ വെട്ടുന്നതിന് മുമ്പുതന്നെ ഒടിഞ്ഞുവീണ് നശിക്കുകയും ചെയ്യും. കഴിഞ്ഞ കാലവര്‍ഷത്തില്‍ വലിയ കൃഷിനാശമുണ്ടായതിനുശേഷം കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് വരുന്ന ഓണക്കാല വിപണിയെ ലക്ഷ്യംവെച്ച് വാഴകൃഷി ആരംഭിച്ചത്. എന്നാല്‍, ഇത്തവണയും ഓണത്തിന് വേണ്ട രീതിയില്‍ വില ലഭിച്ചാലും ഇതുകൊണ്ട് കര്‍ഷകര്‍ക്ക് ഒരുവിധ പ്രയോജനവും ഉണ്ടാകുകയുമില്ല. വണ്ടുകളെ പ്രതിരോധിക്കുന്നതിനും വേരുചീച്ചിലിനെ ചെറുക്കുന്നതിനുമുള്ള മരുന്നുകള്‍ക്കും കീടനാശിനികള്‍ക്കും അമിതമായി വില വര്‍ധിച്ചതും ഉല്‍പാദനച്ചെലവ് അമിതമായി ഉയരാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിരോധ മാര്‍ഗങ്ങളും യഥാസമയം ചെയ്യുന്നതിനും കഴിയാത്ത അവസ്ഥയാണ്. നിലവില്‍ വ്യാപകമായി വണ്ടിന്‍െറ ശല്യവും വേരുചീച്ചിലും ബാധിച്ചിരിക്കുന്ന വാഴകള്‍ പൂര്‍ണമായും ഒടിഞ്ഞ് വീണും ചുവടെ മറിഞ്ഞും നശിക്കുകയും ചെയ്യും. ഇത്തവണത്തെ ഓണക്കാലവും ഹൈറേഞ്ചിലെ വാഴ കര്‍ഷകര്‍ക്ക് കടബാധ്യത മാത്രമാവും നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.