അടിമാലി: പനിബാധിതരുടെ എണ്ണത്തില്‍ കുറവില്ല. ദിവസംതോറും പനിബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് ആദിവാസികളുള്‍പ്പെടെയുള്ള രോഗികളെ ദുരിതത്തിലാക്കി. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഡെങ്കിപ്പനിയെന്ന് സംശയത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി മറ്റിടങ്ങളിലേക്ക് പറഞ്ഞയക്കുകയാണ്. അടിമാലി, മാങ്കുളം, പള്ളിവാസല്‍, ചിന്നക്കാനാല്‍, മൂന്നാര്‍, ദേവികുളം, ബൈസണ്‍വാലി പഞ്ചായത്തുകളിലാണ് കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ മൂന്നുദിവസത്തിനിടെ ചികിത്സ തേടിയത്തെിയ 600 പേരോളം പനി ബാധിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ രാവിലെ മുതല്‍ രോഗികളുടെ നീണ്ട ക്യൂവായിരുന്നു. എന്നാല്‍, ഡോക്ടര്‍മാരുടെ കുറവ് ഇവിടെ എത്തുന്നവരെ വലക്കുകയാണ്. ഉച്ചകഴിഞ്ഞ് ഒ.പിയില്ലാത്തതിനാല്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സൂപ്രണ്ടടക്കം 10 ഡോക്ടര്‍മാരുടെ കുറവാണ് ഇവിടെയുള്ളത്. എല്ലാവിധ ടെസ്റ്റുകള്‍ക്കും സൗകര്യമുണ്ടെങ്കിലും സാങ്കേതികരായ ജീവനക്കാരില്ളെന്ന പേരില്‍ ഭൂരിഭാഗം രോഗികളെയും പുറത്തേക്ക് പറഞ്ഞുവിടുകയാണെന്നും ആരോപണമുണ്ട്. അടിമാലി പഞ്ചായത്തില്‍ 35 പേര്‍ക്ക് ഡെങ്കിപ്പനി ബാധിതരെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ആരോഗ്യ പരിപാലന പ്രവര്‍ത്തനം സജീവമാക്കിയെങ്കിലും ഇപ്പോള്‍ എല്ലാം തണുത്ത മട്ടാണ്. ചെറിയ പനി വന്നാലുടന്‍ ആശുപത്രിയില്‍ എത്തണമെന്ന് ആരോഗ്യസംഘം വീടുകളില്‍ എത്തി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഡോക്ടര്‍മാരില്ലാത്തതിനാല്‍ എന്തിന് സര്‍ക്കാര്‍ ആശുപത്രിയിലത്തെണമെന്നാണ് രോഗികളുടെ ചോദ്യം. താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡോകട്ര്‍മാരുടെ കുറവ് മൂലം രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നതിന് കഴിയാത്ത അവസ്ഥയുണ്ട്. മേഖലയിലെ പഞ്ചായത്തുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.