തൊടുപുഴ: നഗരസഭാ കാര്യാലയത്തിന്‍െറ നവീകരണ ജോലികളുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. 5,80,33,975 രൂപ അടങ്കല്‍ തുക ചെലവഴിച്ച് നഗരസഭാ കാര്യാലയം നവീകരിച്ച ജോലികളുടെ റിപ്പോര്‍ട്ടിലാണ് നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് ക്രമക്കേടുള്ളതായി ചൂണ്ടിക്കാട്ടിയത്. ഓഫിസ് നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവും മാര്‍ഗനിര്‍ദേശങ്ങളും പ്രകടമായ രീതിയില്‍ ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് നഗരസഭയുടെ പ്രധാന ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഓഫിസിനെ ഹൈടെക് സംവിധാനങ്ങളോടെ നവീകരിക്കുകയാണ് കഴിഞ്ഞ ഭരണസമിതി ചെയ്തത്. ചെറുകിട വ്യവസായ വികസന കോര്‍പറേഷന്‍ (സിഡ്കോ)യെ കരാര്‍ ജോലി ഏല്‍പിച്ചതിലെ വീഴ്ചയാണ് റിപ്പോര്‍ട്ടിലെ ആദ്യ പരാമര്‍ശം. 58 ലക്ഷത്തിലധികം രൂപ മുതല്‍മുടക്കുള്ള ബ്രഹത് പദ്ധതി മരാമത്ത് ജോലി ഏറ്റെടുത്തു നടത്താവുന്ന അംഗീകൃത ഏജന്‍സിയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്ത സ്ഥാപനത്തെ ടെന്‍ഡര്‍ നടപടി കൂടാതെ ഏല്‍പിച്ചത് ഉചിതമല്ല. ഇതോടൊപ്പം നിര്‍മാണ ജോലികളുടെ പ്ളാന്‍, എസ്റ്റിമേറ്റ് തുടങ്ങിയവ തയാറാക്കിയതില്‍ നഗരസഭക്ക് ഒരു പങ്കുമുണ്ടായിരുന്നില്ളെന്നും ഓഡിറ്റ് കണ്ടത്തെിയിട്ടുണ്ട്. ടൈല്‍ വിരിക്കുന്നതിനും പെയ്ന്‍റിങ് ചെയ്യുന്നതിനും നിരക്കില്‍ കൂടുതലാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിന് ഇക്കാര്യത്തിലും വിശദീകരണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. നികുതികള്‍ ബില്ലില്‍ കൂട്ടിയെടുത്ത് സിഡ്കോക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ക്രമക്കേട്. നഗരസഭ നേരിട്ട് അടക്കേണ്ട നികുതികളും നിര്‍മാണത്തൊഴിലാളി ക്ഷേമനിധി വിഹിതവും സിഡ്കോക്ക് തന്നെ നല്‍കി. അളവ് രേഖപ്പെടുത്താതെ ഇനവും തുകയും മാത്രം രേഖപ്പെടുത്തി ബില്ല് തയാറാക്കി സിഡ്കോക്ക് നല്‍കിയത് ക്രമവിരുദ്ധമാണെന്നും ഈ അപാകതകള്‍ക്ക് വിശദീകരണം നല്‍കണമെന്നുമാണ് നഗരസഭാ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറോട് ഓഡിറ്റ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഗരസഭാ ഓഫിസ് നവീകരണ ജോലികളുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ വിവാദങ്ങള്‍ തുടര്‍ക്കഥയായിരുന്നു. പഴക്കമുള്ള കെട്ടിടം നവീകരിക്കുന്നതിന് പകരം പുതിയ കെട്ടിടം നിര്‍മിക്കണമെന്നായിരുന്നു അന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ആവശ്യം. പിന്നീട് പുതിയ ഭരണസമിതി വന്നപ്പോഴും നഗരസഭാ കാര്യാലയത്തിന്‍െറ നിര്‍മാണ ജോലികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ഷിംനാസാണ് ഈ പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.