തൊടുപുഴ: രണ്ടുകിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ തമിഴ്നാട് തേനി കമ്പം കുരങ്കുമായന്‍ ഈശ്വറിന് (50) പത്തുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും തൊടുപുഴ എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ളെങ്കില്‍ ആറുമാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കണം. 2012 ആഗസ്റ്റില്‍ കോട്ടയം എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എസ്. രാജന്‍ബാബുവും പാര്‍ട്ടിയും പട്രോളിങ്ങിനിടെ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. സംശയത്തിന്‍െറ അടിസ്ഥാനത്തില്‍ പരിശോധിക്കവെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടത്തെുകയായിരുന്നു. കേസില്‍ വിസ്താരം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ ശിക്ഷിക്കപ്പെട്ടേക്കാമെന്ന് മനസ്സിലാക്കിയ പ്രതി താന്‍ മരണപ്പെട്ടെന്ന് കോടതിയില്‍ ബന്ധുക്കള്‍ മുഖേന അറിയിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വീണ്ടും പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോട്ടയം എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മിന്നു വര്‍ഗീസ് അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 13 സാക്ഷികളും 16 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എച്ച്. ഹനീഫ റാവുത്തര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.