ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ 29 നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ

മൂന്നാര്‍: ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ അനധികൃതമായി നിര്‍മാണം നടത്തുന്ന 29 വന്‍കിടക്കാര്‍ക്ക് ദേവികുളം ആര്‍.ഡി.ഒ സബിന്‍ സമീദിന്‍െറ നിര്‍ദേശപ്രകാരം വില്ളേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്‍കി. ചിന്നക്കനാലില്‍ എട്ട്, പള്ളിവാസലില്‍ അഞ്ച്, ആനവിലാസം മൂന്ന്, കെ.ഡി.എച്ചില്‍ 13 എന്നിങ്ങനെ സ്റ്റോപ് മെമ്മോകളാണ് നല്‍കിയത്. മൂന്നാര്‍, പള്ളിവാസല്‍, ചിന്നക്കനാല്‍ വില്ളേജുകളിലാണ് ഏറ്റവുമധികം വന്‍കിട കൈയേറ്റങ്ങള്‍ കണ്ടത്തെിയത്. സര്‍ക്കാര്‍ ഭൂമി വ്യാപകമായി കൈയേറി വ്യാജരേഖകള്‍ നിര്‍മിച്ചാണ് പലരും നിര്‍മാണം നടത്തുന്നത്. പട്ടയമില്ലാത്ത കെട്ടിടങ്ങള്‍ക്കുപോലും പഞ്ചായത്തില്‍നിന്ന് കെട്ടിട നമ്പറും ബില്‍ഡിങ് പെര്‍മിറ്റും നല്‍കി. മൂന്നാറിന്‍െറ പല ഭാഗങ്ങളിലും ഇത്തരം നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ഭൂമി വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കൈയേറി റിസോര്‍ട്ടുകളും കോട്ടേജുകളും നിര്‍മിക്കുകയാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കലക്ടറുടെ എന്‍.ഒ.സിയില്ലാത്ത കെട്ടിടങ്ങളുടെ പണി നിര്‍ത്താന്‍ വില്ളേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ ആര്‍.ഡി.ഒ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.