മൂന്നാര്‍: ദേവികുളം ഹെല്‍ത്ത് സെന്‍ററില്‍ വെള്ളം മുടങ്ങുന്നത് പതിവായതോടെ ആരോഗ്യ കേന്ദ്രത്തിലത്തെുന്ന ജീവനക്കാരും രോഗികളും ദുരിതത്തിലായി. മലമുകളില്‍നിന്ന് സ്ഥാപിച്ച പൈപ്പുകള്‍ വഴിയാണ് ആരോഗ്യ കേന്ദ്രത്തിന് വെള്ളമത്തെുന്നത്. എന്നാല്‍, കഴിഞ്ഞ പലദിവസങ്ങളിലും വെള്ളം മുടങ്ങുന്നത് പതിവായതോടെ ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തനം അവതാളത്തിലായി. രോഗികളുടെ പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റുന്നതിനും ഒ.പി പ്രവര്‍ത്തനം തടസ്സമില്ലാതെ നടക്കുന്നതിനും കുടിവെള്ളമത്തെിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫിസര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിനത്തെുടര്‍ന്ന് ആശുപത്രിക്ക് സമീപത്തെ ടാങ്കില്‍ വെള്ളം സൂക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു. മലമുകളില്‍നിന്ന് എത്തുന്ന പൈപ്പുകളിലെ വെള്ളം ടാങ്കുകളില്‍ സൂക്ഷിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമീപത്തുള്ള കോളനിക്കാര്‍ ആശുപത്രിയിലേക്കുള്ള പൈപ്പുകള്‍ പൊട്ടിച്ചത് വെള്ളം നിലക്കാന്‍ ഇടയാക്കി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും കോളനികളില്‍ പോയി വെള്ളം കോരിയെടുത്ത് ആശുപത്രിയിലത്തെിക്കാന്‍ ചിലര്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ സംഭവസ്ഥലത്തത്തെിയ ബ്ളോക് പ്രസിഡന്‍റും കൂട്ടരും ടാങ്കറില്‍ വെള്ളമത്തെിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.