മുട്ടം: ബ്ളോക് പരിധിയില്‍ 29 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.120 പേര്‍ നിരീക്ഷണത്തിലാണെന്നും ബ്ളോക് മെഡിക്കല്‍ ഓഫിസര്‍ ഡോ. രേഖ ശ്രീധര്‍ പറഞ്ഞു. മുട്ടം, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, അറക്കുളം, ഇടവെട്ടി, ആലക്കോട് തുടങ്ങിയ 10 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മുട്ടം ബ്ളോക്. 10 പഞ്ചായത്തുകളിലായി 11 ആരോഗ്യ കേന്ദ്രങ്ങളുണ്ട്. മഴക്കാലരോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുട്ടം പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മെഡിക്കല്‍ ഓഫിസര്‍ ഇക്കാര്യം അറിയിച്ചത്. മുട്ടം പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 വാര്‍ഡുകളിലായി മൂന്നുപേര്‍ ഡെങ്കിപ്പനി നിരീക്ഷണത്തിലാണ്. സര്‍വകക്ഷി യോഗത്തില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്. മുട്ടത്ത് മാലിന്യം കുമിഞ്ഞപ്പോഴും ആരോഗ്യവകുപ്പ് ശ്രദ്ധിച്ചില്ളെന്ന ആരോപണമാണ് ഉയര്‍ന്നത്. ‘സമ്പൂര്‍ണ ശുചിത്വ ഗ്രാമം’ എന്ന ലക്ഷ്യത്തോടെ പഞ്ചായത്തില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം കുറിച്ചു. ഒന്നാം ഘട്ടമായി പഞ്ചായത്തും ആരോഗ്യവകുപ്പും ആശാ വര്‍ക്കര്‍മാരുടെയും നഴ്സിങ് വിദ്യാര്‍ഥികളുടെയും സഹായത്തോടെ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തി. രണ്ടാംഘട്ടം ജനപങ്കാളിത്തത്തോടെ നടത്തുന്നതിന്‍െറ ഭാഗമായി പഞ്ചായത്തില്‍ പ്രസിഡന്‍റ് കുട്ടിയമ്മ മൈക്കിളിന്‍െറ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടെങ്കില്‍ മുട്ടം സമ്പൂര്‍ണ ശുചിത്വ ഗ്രാമം ആക്കാന്‍ പഞ്ചായത്ത് മുന്നിലുണ്ടാകുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കാനും മുട്ടത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ പ്ളാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബോക്സുകള്‍ സ്ഥാപിക്കാനും തീരുമാനം കൈക്കൊണ്ടു. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ എല്ലാവരുടെയും സഹകരണത്തോടെ മുട്ടത്തെ മുഴുവന്‍ മാലിന്യവും നീക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ആശാ വര്‍ക്കര്‍മാര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ര്ട്രീയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ക്ളബുകള്‍ എന്നിവരുടെ സഹകരണത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. മുട്ടത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണ പൈപ്പ്ലൈനിലെ ചോര്‍ച്ചയിലൂടെ മാലിന്യം കലരുന്നതായും വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ഓടയിലൂടെ ജലസ്രോതസ്സില്‍ കലരുന്നതായും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പെട്ടാല്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും മാതൃകാപരമായ ശിക്ഷ കൊടുക്കണമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി വ്യവസായി നേതാക്കള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഡ്രൈവേഴ്സ് യൂനിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.ഏവരുടെയും പങ്കാളിത്തത്താല്‍ സര്‍വകക്ഷി യോഗം സമ്പൂര്‍ണ വിജയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.