നെടുങ്കണ്ടം: പ്രഖ്യാപനം നടത്തി 10 വര്‍ഷമായിട്ടും നെടുങ്കണ്ടത്തിന് അനുവദിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ എന്‍.സി.സി ബറ്റാലിയന്‍ ക്യാമ്പ് യാഥാര്‍ഥ്യമായില്ല. നെടുങ്കണ്ടം കേന്ദ്രമാക്കി വിഭാവനം ചെയ്ത സംസ്ഥാനത്തെ ഏറ്റവും വലിയ ബറ്റാലിയന്‍ ക്യാമ്പാണ് യാഥാര്‍ഥ്യമാകാതെ കിടക്കുന്നത്. 2016 ജൂണ്‍ ആരംഭത്തില്‍ പ്രവേശം ആരംഭിക്കുമെന്നായിരുന്നു ഒടുവിലത്തെ പ്രഖ്യാപനം. 3420 കുട്ടികള്‍ക്ക് പ്രവേശാനുമതി, 1200 കോളജ് വിദ്യാര്‍ഥികള്‍ക്കും 2220 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശം, ഗവ. എയ്ഡഡ് മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന തുടങ്ങി ഒരുപിടി വാഗ്ദാനങ്ങള്‍ ഇതോടനുബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇവയെല്ലാം വാഗ്ദാനങ്ങളില്‍ ഒതുങ്ങി. 2012ലാണ് 33 കേരള എന്‍.സി.സി ബറ്റാലിയന്‍ എന്ന പേരില്‍ ക്യാമ്പ് നെടുങ്കണ്ടത്ത് അനുവദിച്ചത്. ലഫ്റ്റനന്‍റ് കേണല്‍ പദവിയുള്ള കമാന്‍ഡിങ് ഓഫിസര്‍, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍െറ 15 വിദഗ്ധ പരിശീലകര്‍, 22 സായുധ സേനാംഗങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്‍െറ 22 സിവില്‍ സ്റ്റാഫ് എന്നിവരടങ്ങിയതായിരുന്നു ബറ്റാലിയന്‍. 2012ല്‍ ക്യാമ്പ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍, ഇത് അനന്തമായി നീണ്ടു. പിന്നീട് കഴിഞ്ഞ ജൂണില്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമത്തെി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കേഡറ്റുകളെ നെടുങ്കണ്ടത്തത്തെിച്ച് മാസത്തില്‍ രണ്ടുതവണ 2000പേര്‍ക്ക് പരിശീലനം നല്‍കാനായിരുന്നു പദ്ധതി. ഇതിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ 200കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും മിലിട്ടറി ഹോസ്പിറ്റല്‍, കാന്‍റീന്‍ എന്നിവ നിര്‍മിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, കണ്ടത്തെിയ സ്ഥലം കൃഷിക്ക് പട്ടയം അനുവദിച്ച ഭൂമിയാണെന്നും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ളെന്നും അസി. ലാന്‍ഡ് റവന്യൂ കമീഷണര്‍ വിലയിരുത്തിയതോടെ പദ്ധതി നടത്തിപ്പ് അവതാളത്തിലായി. പിന്നീടാണ് എന്‍.സി.സി ബറ്റാലിയന്‍ എന്ന പേരില്‍ ക്യാമ്പ് അനുവദിച്ചത്. ബറ്റാലിയന്‍ പ്രവര്‍ത്തനസജ്ജമായാല്‍ ഹൈറേഞ്ചിലെ വിവിധ സ്കൂളുകളിലെയും കോളജുകളിലെയും എന്‍.സി.സി യൂനിറ്റുകള്‍ നെടുങ്കണ്ടത്തിന് കീഴിലായി. ഇപ്പോള്‍ ഇവ കോട്ടയം, മൂവാറ്റുപുഴ ബറ്റാലിയനുകള്‍ക്ക് കീഴിലാണ്. കൂടുതല്‍ വിദ്യാലയങ്ങളില്‍ യൂനിറ്റുകള്‍ ആരംഭിക്കാനൂം ലക്ഷ്യമിട്ടിരുന്നു. ഇതിനായി 52 വിദ്യാലയങ്ങള്‍ യൂനിറ്റിനായി അപേക്ഷകളും സമര്‍പ്പിച്ചിരുന്നു. ഹൈറേഞ്ചില്‍ നിലവില്‍ പത്തോളം യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ എന്‍.സി.സി ബറ്റാലിയനുകള്‍ അവികസിത മേഖലകളിലും നക്സലൈറ്റ് തീവ്രവാദ ഭീഷണിയുള്ള സ്ഥലങ്ങളിലും ആരംഭിച്ചാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാറിന്‍െറ തീരുമാനമാണ് നെടുങ്കണ്ടത്തെ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയായതെന്ന് പറയുന്നു. നെടുങ്കണ്ടം അവികസിത മേഖലയാണെന്നും ക്യാമ്പ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എന്‍.സി.സി അഡീഷനല്‍ ഡയറക്ടര്‍ കേന്ദ്ര സര്‍ക്കാറിന് കത്തും അയച്ചിരുന്നു. പക്ഷേ പ്രതീക്ഷകളുടെ കാത്തിരിപ്പിന് പ്രായം കൂടിയതല്ലാതെ നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.