മറയൂരില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മാലിന്യം കലര്‍ന്നത്; പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത

മറയൂര്‍: മറയൂര്‍ പഞ്ചായത്തിലെ പൊതുടാപ്പില്‍ കൂടി വിതരണം ചെയ്യുന്ന വെള്ളം മാലിന്യം കലര്‍ന്നതെന്ന് പരാതി. ശുദ്ധീകരിക്കാതെ പുഴയില്‍നിന്ന് നേരിട്ട് പൈപ്പുകള്‍ വഴി എത്തിച്ചുകൊടുക്കുകയാണ്. മഴക്കാലം തുടങ്ങാറായിട്ടും യാതൊരു ശുദ്ധീകരണ പ്രക്രിയകളും പഞ്ചായത്ത് അധികൃതര്‍ ചെയ്തില്ല. മറയൂര്‍ പഞ്ചായത്തിലെ വനഭൂമികളില്‍ 20ല്‍പരം ആദിവാസി കോളനികളുണ്ട്. കോളനികളില്‍ പ്രാഥമിക കൃത്യത്തിന് വനത്തെയാണ് ആശ്രയിക്കുന്നത്. ശൗചാലയങ്ങളില്ല. ഇങ്ങനെയുള്ള മാലിന്യം മറയൂര്‍ പഞ്ചായത്തിലേക്ക് കുടിവെള്ളമത്തെിക്കുന്ന ഉറവിടങ്ങളിലേക്ക് മഴവെള്ളത്തോടൊപ്പം ഒഴുകിയത്തെും. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് വഴിയൊരുക്കും. മറയൂര്‍ പഞ്ചായത്തിലെ നാല് സ്കൂളുകളിലേക്ക് കുടിവെള്ളം എത്തുന്നതും ഈ കുടിവെള്ള പദ്ധതിയില്‍നിന്നാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.