തൊടുപുഴ: നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ജൂണ്‍ ആറിന് ഗതാഗത ഉപദേശക സമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനം. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭ ഇടപെട്ടാണ് ആറിന് തൊടുപുഴ റെസ്റ്റ് ഹൗസില്‍ പി.ജെ. ജോസഫ് എം.എല്‍.എ, തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗതാഗത ഉപദേശക സമിതി യോഗം ചേരുന്നത്. തൊടുപുഴ നഗരത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരുവര്‍ഷം മുമ്പ് വിളിച്ചുചേര്‍ത്ത ഗതാഗത ഉപദേശക സമിതി യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാതിരുന്നതാണ് നഗരത്തില്‍ ഇപ്പോള്‍ കാല്‍കുത്താന്‍ ഇടമില്ലാത്ത വിധത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ കാരണമായത്. അഞ്ചുവര്‍ഷം മുമ്പ് ചേര്‍ന്ന ഗതാഗത ഉപദേശക സമിതിയുടെ തീരുമാനങ്ങളില്‍ നേരിയ മാറ്റം വരുത്തിയാണ് ഒരുവര്‍ഷം മുമ്പ് മന്ത്രിയായിരുന്ന പി.ജെ. ജോസഫിന്‍െറ സാന്നിധ്യത്തില്‍ ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്ന് പിരിഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയിലധികം നഗരം ഇപ്പോള്‍ വികസിച്ചു. കാലത്തിനനുസരിച്ചുള്ള ഗതാഗത ക്രമീകരണം നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഫുട്പാത്ത് കൈയേറിയുള്ള കച്ചവടവും അനധികൃത പാര്‍ക്കിങ്ങും തടയുമെന്ന് അധികൃതര്‍ പ്രഖ്യാപനം നടത്തുമെങ്കിലും ഇവ നടപ്പാക്കുന്ന കാര്യത്തില്‍ അധികൃതര്‍ വേണ്ടത്ര ആര്‍ജവം കാണിക്കാറില്ല. തൊടുപുഴ നഗരസഭാ സ്റ്റാന്‍ഡ്, തൊടുപുഴ-പാലാ റോഡ്, തൊടുപുഴ-മൂവാറ്റുപുഴ റോഡ് എന്നിവിടങ്ങളിലെല്ലാം തോന്നുംപടിയാണ് വാഹനങ്ങളുടെ പാര്‍ക്കിങ്. വാഹനങ്ങള്‍ റോഡിനിരുവശത്തുമായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗത ക്കുരുക്കിന് പ്രധാന കാരണം. കുരുക്ക് വര്‍ധിക്കുമ്പോള്‍ ട്രാഫിക് ഉദ്യോഗസ്ഥരത്തെി വാഹനങ്ങള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടാലും അഞ്ചുമിനിറ്റിനുള്ളില്‍ അതേ സ്ഥാനത്ത് വീണ്ടും വാഹനങ്ങള്‍ എത്തും. നഗരത്തിലെ ഫുട്പാത്തുകളിലൊന്നും നടക്കാന്‍ കഴിയാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാകും. അടുത്തിടെ കാല്‍നടക്കാര്‍ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വാഹനങ്ങള്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് റോഡില്‍ വട്ടം തിരിക്കുന്നത്. ഓട്ടോകളുടെ യു ടേണും അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. നഗരത്തിലത്തെുന്ന അനധികൃത ഓട്ടോകളെ നിയന്ത്രിക്കാന്‍ തൊടുപുഴ മുനിസിപ്പാലിറ്റി പല നടപടികളും ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. പലതവണ വിഷയം ചര്‍ച്ചചെയ്യാന്‍ യൂനിയന്‍ പ്രതിനിധികളുടെ യോഗം വിളിച്ചെങ്കിലും തീരുമാനമുണ്ടായില്ല. നൂറുകണക്കിന് അനധികൃത ഓട്ടോകള്‍ നഗരത്തില്‍ ചുറ്റിത്തിരിയുന്നുണ്ടെന്നാണ് കണക്കുകള്‍. വാഹനക്കുരുക്ക് ട്രാഫിക് പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്. തിരക്കേറിയ ജങ്ഷനുകളിലെ സിഗ്നല്‍ ലൈറ്റുകളും തകരാറിലായത് ഇവരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് പഠിക്കാന്‍ തൊടുപുഴ നഗരസഭാ കൗണ്‍സില്‍ മുനിസിപ്പല്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി, ബസ് ഓണേഴ്സ് അസോസിയേഷന്‍, കെ.എസ്.ഇ.ബി, പി.ഡബ്ള്യു.ഡി, വൈദ്യുതി വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.