അപകടഭീഷണി ഉയര്‍ത്തി പെന്‍സ്റ്റോക് പൈപ്പുകള്‍

മൂന്നാര്‍: ജില്ലയിലെ വൈദ്യുതി നിലയങ്ങളിലേക്കുള്ള പെന്‍സ്റ്റോക് പൈപ്പുകളുടെ കാലപ്പഴക്കവും അടിക്കടിയുണ്ടാകുന്ന തകരാറുകളും അപകടഭീഷണി ഉയര്‍ത്തുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും തകരാര്‍ കണ്ടത്തെി പരിഹരിക്കാന്‍ മതിയായ ജീവനക്കാരില്ലാത്തതുമാണ് പെന്‍സ്റ്റോക് പൈപ്പുകളുടെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. പള്ളിവാസല്‍ വൈദ്യുതി നിലയത്തിലേക്ക് വെള്ളമത്തെിക്കുന്ന പെന്‍സ്റ്റോക് പൈപ്പുകളില്‍ വെള്ളിയാഴ്ച രാത്രിയോടെ ചോര്‍ച്ച കണ്ടത്തെിയിരുന്നു. മീന്‍കെട്ടിന് സമീപത്തെ പൈപ്പുകളിലായിരുന്നു ചോര്‍ച്ച. പൈപ്പില്‍നിന്ന് വെള്ളം ചീറ്റുന്ന ശബ്ദംകേട്ട നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്നത്തെിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ രണ്ടുദിസമെടുത്ത് പ്രശ്നം പരിഹരിച്ചു. അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിന് പ്രധാന തടസ്സം ജീവക്കാരുടെ അഭാവമാണ്. അതിശക്തിയില്‍ വെള്ളമൊഴുകുന്ന പെന്‍സ്റ്റോക്കുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരത്തേ പ്രത്യേക സംഘം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കാനും അറ്റകുറ്റപ്പണിക്കും വൈദഗ്ധ്യം ആവശ്യമാണ്. ഇതിന് പ്രത്യേക ജീവനക്കാര്‍ ആവശ്യമായിരിക്കെ, പള്ളിവാസല്‍ വൈദ്യുതി നിലയത്തില്‍ നിലവില്‍ 13 ജീവനക്കാര്‍ മാത്രമാണുള്ളത്. മാസത്തില്‍ ഒരിക്കല്‍ ഉന്നത ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ പൈപ്പുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. എന്നാല്‍, ജീവനക്കാരില്ലാത്തതിനാല്‍ പരിശോധന കൃത്യമായി നടക്കുന്നില്ല. നിലവില്‍ മറ്റ് ഉത്തരവാദിത്തമുള്ള ജീവനക്കാരാണ് ജോലിചെയ്യുന്നത്. നിലവിലെ ജീവനക്കാരുടെ സമയോചിത ഇടപെടലാണ് പലപ്പോഴും അപകടം ഒഴിവാക്കുന്നത്. മീന്‍കെട്ടിന് സമീപത്തെ പെന്‍സ്റ്റോക്കിലെ ചോര്‍ച്ച പള്ളിവാസല്‍ പവര്‍ ഹൗസിലെ ജീവനക്കാരത്തെിയാണ് പരിഹരിച്ചത്. രണ്ടാംമൈലിലെ കുന്നിന്‍മുകളില്‍നിന്ന് ചിത്തിരപുരം പവര്‍ ഹൗസ്വരെ പെന്‍സ്റ്റോക് പൈപ്പുകളില്‍ 140 ഇടത്ത് പൈപ്പുകള്‍ യോജിപ്പിക്കുന്ന പാക്കിങ് ഉണ്ട്. ഇത്രയും ഇടങ്ങളില്‍ യഥാസമയം പരിശോധിച്ച് അറ്റകുറ്റപ്പണി നടത്താന്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണ്. മൂന്നാറില്‍ ചിത്തിരപും പവര്‍ ഹൗസിലേക്ക് തുരങ്കത്തിലൂടെ വെള്ളമത്തെിക്കാന്‍ കോടികള്‍ മുടക്കി പണി ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച് കരാറുകാരന്‍ മടങ്ങിയതോടെ പദ്ധതി നിലച്ചു. ഭീമമായ തുക ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിച്ചു. പെന്‍സ്റ്റോക് പൈപ്പുകളിലെ ചോര്‍ച്ച പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. ചിത്തിരപുരത്തുനിന്ന് അധികം ദൂരെയല്ലാത്ത വെള്ളത്തൂവല്‍ പവര്‍ ഹൗസില്‍ 2007ല്‍ ഉണ്ടായ പെന്‍സ്റ്റോക് പൈപ്പ് ദുരന്തത്തില്‍ മൂന്നുപേര്‍ മരിക്കുകയും രണ്ട് വീട് പൂര്‍ണമായി തകരുകയും 15 വീടുകള്‍ക്ക് സാരമായ കേട് സംഭവിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.