തൊടുപുഴ: നിരവധി മോഷണ, അബ്കാരി, വധശ്രമകേസുകളിലെ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയില്‍. ഇടവെട്ടി മാര്‍ത്തോമ നെല്ലിക്കല്‍ ഒടിയന്‍ എന്ന മാര്‍ട്ടിനാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ ഒളമറ്റം ധ്യാനകേന്ദ്രത്തിന് സമീപം കഞ്ചാവുമായി കാറില്‍ വരുകയായിരുന്ന ഇയാളെ തൊടുപുഴ സി.ഐ എന്‍.ജി. ശ്രീമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നൂര്‍ സമീര്‍, സിവില്‍ പൊലീസ് ഓഫിസര്‍ മുജീബ് എന്നിവര്‍ ചേര്‍ന്ന് സാഹസികമായി പിടികൂടി. ഇയാളില്‍നിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പണം വാങ്ങിയശേഷം കഞ്ചാവ് മഴ നനയാതെ പ്ളാസ്റ്റിക്കില്‍ പൊതിഞ്ഞ് ആവശ്യക്കാര്‍ക്ക് റോഡരികിലേക്ക് എറിഞ്ഞുനല്‍കുന്ന രീതിയായിരുന്നു മാര്‍ട്ടിന്‍േറത്. പ്രതിക്ക് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അബ്കാരികളുമായി അടുത്ത ബന്ധമുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ പേരില്‍ തൊടുപുഴ സ്റ്റേഷനില്‍ അഞ്ച് മോഷണക്കേസും കാഞ്ഞാര്‍ സ്റ്റേഷനില്‍ ഒരു കേസും കിടങ്ങൂര്‍ സ്റ്റേഷനില്‍ ഒരു മോഷണക്കേസുമുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി കുറെ കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒരു പൊതി കഞ്ചാവിന് 2050 രൂപ വരെ ഈടാക്കിയാണ് വിറ്റിരുന്നതെന്ന് സി.ഐ പറഞ്ഞു. ഞായറാഴ്ച തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.