ഉയരം കൂടുതലെന്ന്; നടപ്പാത നിര്‍മാണം തടഞ്ഞു

കട്ടപ്പന: കട്ടപ്പന ടൗണിലെ നടപ്പാതക്ക് ഉയരം കൂടുതലെന്ന് പരാതി. നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചശേഷം നിര്‍മാണം തുടരാന്‍ തീരുമാനിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം ഹൗസിങ് ബോര്‍ഡ് ഷോപ്പിങ് കോംപ്ളക്സിന് മുന്നിലെ നടപ്പാതയുടെ നിര്‍മാണമാണ് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. നടപ്പാതക്ക് ഉയരം കൂടുതലാണെന്നും റോഡ് കൈയേറിയാണ് നിര്‍മാണമെന്നാണ് ആരോപണം. നടപ്പാതയുടെ സമീപത്തെ തണല്‍മരങ്ങള്‍ കഴിഞ്ഞദിവസം മുറിച്ചുനീക്കിയത് വിവാദമായിരുന്നു. വ്യാഴാഴ്ച രാവിലെ പലകയടിച്ച് കോണ്‍ക്രീറ്റിങ് പണി തുടങ്ങിയ ഉടന്‍ ഓട്ടോ തൊഴിലാളികളും പരിസരത്തെ നാട്ടുകാരും പ്രതിഷേധവുമായത്തെി. ഇതിനിടെ, ചിലര്‍ നഗരസഭ ടൗണ്‍ വാര്‍ഡ് കൗണ്‍സിലറെ വിളിച്ചുവരുത്തി. പൊതുമരാമത്ത് അധികൃതരും സ്ഥലത്തത്തെി. തല്‍ക്കാലം നിര്‍മാണം നിര്‍ത്തിവെക്കണമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധിച്ചശേഷം തുടര്‍ന്നാല്‍ മതിയെന്നും കൗണ്‍സിലര്‍ സി.കെ. മോഹനന്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.