അടിമാലി:മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമലംഘനം നടത്തിയതായി കണ്ടത്തെിയ രണ്ട് സ്വകാര്യ ബസുകള്‍ പിടിച്ചെടുത്തു. ഓര്‍ഡിനറി സര്‍വിസ് നടത്താന്‍ പെര്‍മിറ്റുള്ള ബസുകള്‍ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബോര്‍ഡ് വെച്ച് സര്‍വിസ് നടത്തുകയായിരുന്നു. യാത്രക്കാരില്‍നിന്ന് അധികമായി വാങ്ങിയ പണം തിരികെനല്‍കാനും നിര്‍ദേശിച്ചു. എറണാകുളം-കുമളി റൂട്ടില്‍ സര്‍വിസ് നടത്തിയ ബസുകളാണ് പിടികൂടിയത്. ജില്ലയില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ 232 വാഹനങ്ങളില്‍നിന്ന് ഒരുലക്ഷം പിഴ ഈടാക്കി. രജിസ്ട്രേഷന്‍ നമ്പര്‍ നിയമാനുസരണം പ്രദര്‍ശിപ്പിക്കാത്തതിന് 58 വാഹനങ്ങള്‍ക്ക് 25,500 രൂപ പിഴ ചുമത്തി. പുതിയ നമ്പര്‍ പ്ളേറ്റുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 15 പേര്‍ക്കെതിരെയും എയര്‍ഹോണ്‍ ഘടിപ്പിച്ച എട്ടു വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങിയ 13 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. ഇത്തരം 174 വാഹനങ്ങളില്‍നിന്ന് 73,900 രൂപയും പിഴ ഈടാക്കി. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ കെ.ജി. സാമുവല്‍, എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ എം. സുരേഷ്, ഇടുക്കി ആര്‍.ടി.ഒ റോയി മാത്യു, ജോയന്‍റ് ആര്‍.ടി.ഒ എം.പി. ജയിംസ്, ഫൈ്ളയിങ്് സ്ക്വാഡ് എം.വി.ഐ ബിജു ഐസക് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.