തൊടുപുഴ: നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കള്‍ പിടിയില്‍. മഞ്ഞള്ളൂര്‍ പാലക്കുഴ വടക്കേക്കര ലിബിന്‍ ബെന്നി (28), തൊടുപുഴ ഒളമറ്റം ആനിക്കാട്ട് കൊതുക് രതീഷ് എന്ന രതീഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ ഡിവൈ.എസ്.പി ജി. വേണു, സി.ഐ എന്‍.ജി. ശ്രീമോന്‍, എസ്.ഐ വി. ജയകുമാര്‍, ഷാഡോ പൊലീസിലെ എസ്.ഐ ടി.ആര്‍. രാജന്‍, എ.എസ്.ഐ അശോകന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളില്‍നിന്ന് 14,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും പിടിച്ചെടുത്തു. വ്യാഴാഴ്ച വെളുപ്പിന് പട്രോളിങ്ങിനിടെ വെങ്ങല്ലൂര്‍ ഭാഗത്ത് കണ്ട പ്രതികളെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ടൗണിലെ കടയില്‍നിന്ന് മോഷ്ടിച്ചതാണ് മൊബൈല്‍ എന്ന് പ്രതികള്‍ സമ്മതിച്ചു. രതീഷിനെതിരെ തൊടുപുഴ, കല്ലൂര്‍ക്കാട്, പോത്താനിക്കാട് സ്റ്റേഷനുകളിലും ലിബിനെതിരെ കല്ലൂര്‍ക്കാട്, തൊടുപുഴ, കൂത്താട്ടുകുളം സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ട്. രതീഷ് ഒമ്പത് മോഷണക്കേസുകളിലും ലിബിന്‍ 10 മോഷണക്കേസുകളിലും പ്രതിയാണ്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 24 ഇ-5826 നമ്പര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും കേസ് വാഴക്കുളം പൊലീസിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.