തൊടുപുഴ നഗരത്തില്‍ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം

തൊടുപുഴ: രണ്ടാഴ്ചക്കിടെ തൊടുപുഴ നഗരത്തിന് സമീപം വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. പുലര്‍ച്ചെ രണ്ടിന് വീടിന്‍െറ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഗൃഹനാഥനെ മുറിയില്‍ പൂട്ടിയിട്ടശേഷം വീട്ടമ്മയെ ആക്രമിച്ച് രണ്ടുപവന്‍ മാല കവര്‍ന്നു. സമീപത്തെ വീടിന്‍െറ കതക് തകര്‍ത്ത് അകത്തുകടക്കാനുള്ള ശ്രമം വീട്ടുകാര്‍ ഉണര്‍ന്നതിനത്തെുടര്‍ന്ന് പരാജയപ്പെട്ടു. ഈമാസം 16നാണ് നഗരത്തിന് സമീപം വെങ്ങല്ലൂരിലെ അടച്ചിട്ട വീടുകളില്‍നിന്ന് 24 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കവര്‍ന്നത്. തൊടുപുഴ ഒളമറ്റം പീസ് പാര്‍ക്ക് റോഡിലെ രണ്ട് വീടുകളിലാണ് ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം മോഷ്ടാക്കളുടെ അതിക്രമമുണ്ടായത്. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും രണ്ടുപേരടങ്ങുന്ന ഒരേ സംഘമാണെന്നാണ് സംശയം. രാത്രി 12ന് കാഞ്ഞിരത്തിങ്കല്‍ ഫ്രാന്‍സിസിന്‍െറ വീട്ടിലായിരുന്നു ആദ്യ മോഷണശ്രമം. ഫ്രാന്‍സിസിന്‍െറ ഭാര്യ അന്നക്കുട്ടിയും (70) മൂന്ന് പേയിങ് ഗെസ്റ്റുകളുമാണ് വീട്ടില്‍ താമസം. മോഷ്ടാക്കള്‍ ആദ്യം പിന്‍വാതില്‍ ചവിട്ടിത്തുറന്നെങ്കിലും ഇടക്ക് കതകുള്ളതിനാല്‍ അകത്തുകടക്കാനായില്ല. തുടര്‍ന്ന് മുന്‍വാതില്‍ ചവിട്ടിത്തുറക്കാനായി ശ്രമം. ഇതിനിടെ ശബ്ദംകേട്ട് പേയിങ് ഗെസ്റ്റുകളായ പ്രീതയും ഉഷയും അന്നക്കുട്ടിയെ വിളിച്ചുണര്‍ത്തി. അന്നക്കുട്ടി പൊലീസിലും എതിവശത്ത് താമസിക്കുന്ന അധ്യാപിക ആലക്കത്തടത്തില്‍ എല്‍സിയെയും വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. രണ്ടുപേര്‍ തെരുവുവിളക്കിന്‍െറ വെളിച്ചത്തില്‍ ഓടിപ്പോകുന്നത് കണ്ടതായി എല്‍സി പറഞ്ഞു. ഇവിടെനിന്ന് അധികം ദൂരമില്ലാത്ത കല്ലൂപ്പറമ്പില്‍ എന്‍. ശ്രീകുമാര്‍നായരുടെ വീട്ടില്‍ പുലര്‍ച്ചെ രണ്ടിനായിരുന്നു മോഷണം. ശ്രീകുമാര്‍ നായരും ഭാര്യ സുഭദ്രാദേവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്‍വശത്തെ ഗ്രില്ലും വാതിലും തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ശ്രീകുമാര്‍ നായര്‍ കിടന്ന മുറി പുറത്തുനിന്ന് പൂട്ടിയശേഷം സുഭദ്രാദേവിയുടെ മുറിയിലത്തെി. വളകള്‍ ഊരിയെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. കഴുത്തില്‍കുത്തിപ്പിടിച്ച് മാലപൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഉണര്‍ന്ന സുഭദ്രാദേവി മോഷ്ടാക്കളെ നേരിട്ടെങ്കിലും അവരുടെ തലക്കടിച്ചു. സുഭദ്രാദേവിയുടെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട് അയല്‍വാസികള്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ മാലയുമായി കടന്നു. തൊടുപുഴ പൊലീസും ഇടുക്കിയില്‍നിന്ന് ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും ഇരുവീടുകളിലുമത്തെി പരിശോധന നടത്തി. മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ മോഷണങ്ങള്‍ നഗരവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് വെങ്ങല്ലൂരില്‍ നടന്ന രണ്ടു മോഷണക്കേസുകളിലെ പ്രതികളെക്കുറിച്ച് ഇനിയും സൂചനയൊന്നുമില്ല. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നഗരസമീപത്തുതന്നെ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. പ്രായമായവര്‍ താമസിക്കുന്നതും ആള്‍ത്താമസമില്ലാത്തതുമായ വീടുകളാണ് മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.