വണ്ടിപ്പെരിയാര്‍: തോട്ടം തൊഴിലാളിയുടെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കുമളി രണ്ടാംമൈല്‍ പാലക്കാതുണ്ടില്‍ അമീനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. പെരിയാര്‍ മഞ്ചുമല അപ്പര്‍ ഡിവിഷന്‍ പോബ്സണ്‍ എസ്റ്റേറ്റിലെ തൊഴിലാളി ജോസ്റ്റിനെയാണ് (സ്റ്റെല്ല -45) കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴിന് ജോലിക്കുപോകുന്ന വഴിയില്‍ അക്രമിക്കാന്‍ ശ്രമിച്ചത്. ഈസമയം അമീനൊടൊപ്പമുണ്ടായിരുന്ന പ്രതി ഒളിവിലാണ്. മാല തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്റ്റൈല്ല ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് സമീപത്തെ ഫീല്‍ഡില്‍ ജോലിക്കത്തെിയ തൊഴിലാളികള്‍ എത്തുകയായിരുന്നു. ഇതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ഇടുക്കി, കോട്ടയം ജില്ലകളില്‍ നിരവധിപേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസുകളിലും മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. സമാന കേസില്‍ കോട്ടയം ജില്ലാ ജയിലില്‍നിന്ന് ഈമാസം അഞ്ചിനാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്. നെല്ലിമല ജങ്ഷനില്‍വെച്ച് വണ്ടിപ്പെരിയാര്‍ അഡീഷനല്‍ എസ്.ഐ സൈഫുദ്ദിന്‍, കട്ടപ്പന ഡിവൈ.എസ്.പി സ്ക്വാഡിലെ അംഗങ്ങളായ സതിഷ്, സുബൈര്‍, സജിമോന്‍, ബിനോയ്, അനില്‍, മോന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.