പ്രഖ്യാപനത്തിലൊതുങ്ങി തൂക്കുപാലം വികസനം

നെടുങ്കണ്ടം: കേരള ചരിത്രത്തില്‍ ഇടംനേടിയ പട്ടം കോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്തിന്‍െറ വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ തൂക്കുപാലം മേഖലയില്‍ ജനവാസം ആരംഭിച്ച ആറ് പതിറ്റാണ്ടായിട്ടും അവഗണനയിലാണ്. ടൗണ്‍ വികസനത്തിന്‍െറ പ്രധാന തടസ്സം പദ്ധതികള്‍ പലതും പാതിവഴിയില്‍ മുടങ്ങിയതാണ്. ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യമിട്ടാണ് തൂക്കുപാലം പാമ്പുമുക്ക് ജങ്ഷനില്‍ പാതി പണി പൂര്‍ത്തീകരിച്ച് 13 വര്‍ഷം മുമ്പ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്. 2002ല്‍ വീണ്ടും ഉദ്ഘാടനം നടത്തിയെങ്കിലും ബസുകള്‍ യഥാസമയം കയറിയിറങ്ങാനും പാര്‍ക്ക് ചെയ്യാനും സംവിധാനം ഒരുക്കിയില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ചില ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. ജില്ലയിലെ പ്രമുഖ മാര്‍ക്കറ്റുകളിലൊന്നായ തൂക്കുപാലം വികസനം മുരടിച്ചതോടെ ചന്തയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ചന്തക്കുള്ളില്‍ വ്യാപാരസൗകര്യമില്ലാത്തതിനാല്‍ വഴിവാണിഭം പെരുകി. ഇത് രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഇടയാകുന്നു. രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രവും പുഷ്പക്കണ്ടം, കുരുവിക്കാനം കാറ്റാടിപ്പാടങ്ങളും കാണാന്‍ ദിനംപ്രതി നൂറുകണക്കിനാളുകളാണ് എത്തുന്നത്. തൂക്കുപാലം നിവാസികളും മുണ്ടിയെരുമ നിവാസികളും പഞ്ചായത്തിന്‍െറ ആസ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കംമൂലം കഴിഞ്ഞ സര്‍ക്കാര്‍ പഞ്ചായത്ത് രൂപവത്കരണം താല്‍ക്കാലികമായി മരവിപ്പിച്ചു. പഞ്ചായത്ത് രൂപവത്കരിച്ചാല്‍ തൂക്കുപാലത്തിന്‍െറ സമഗ്ര വികസനം സാധ്യമാകുമെന്നാണ് തൂക്കുപാലം നിവാസികളുടെ പ്രതീക്ഷ. ഹൈറേഞ്ചിലെ പ്രധാന മറ്റ് കേന്ദ്രങ്ങളോടൊപ്പം തൂക്കുപാലവും ശ്രദ്ധിക്കപ്പെടുമെന്നാണ് ഇവര്‍ കരുതുന്നത്. ഹൈറേഞ്ചിന്‍െറ വാണിജ്യരംഗത്ത് തൂക്കുപാലത്തിന് പ്രധാന സ്ഥാനമുണ്ട്. ചന്തദിവസം ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. മൂന്ന് പഞ്ചായത്തുകളിലായി കിടക്കുന്ന ടൗണിലെ മാലിന്യ സംസ്കരണവും ഫലപ്രദമല്ല. ചികിത്സാ കാര്യങ്ങള്‍ക്കായി 15 കിലോമീറ്ററുകളിലധികം സഞ്ചരിച്ച് കുഴിത്തൊളുവിലത്തെി ചികിത്സ തേടേണ്ട ഗതികേടിലാണ്. തൂക്കുപാലം മേഖലയിലെ റോഡുകള്‍, ശുദ്ധജല പദ്ധതികള്‍ തുടങ്ങിയവയും വികസന മുരടിപ്പ് നേരിടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.