പൊലീസ് നായയത്തെി; മോഷണംപോയ ഏഴരപ്പവന്‍ വീട്ടില്‍നിന്ന് കണ്ടത്തെി

തൊടുപുഴ: മോഷണംപോയ സ്വര്‍ണമാല വീട്ടില്‍നിന്ന് കണ്ടത്തെി. സ്വര്‍ണമാല മോഷണം പോയെന്ന പരാതി അന്വേഷിക്കാന്‍ വിരലടയാള വിദഗ്ധരും പൊലീസ് നായയും ഉള്‍പ്പെടെയുള്ള സംഘം വീട്ടിലത്തെി പരിശോധന നടത്തുന്നതിനിടെ മാല വീടിനുള്ളില്‍നിന്ന് കണ്ടത്തെിയത്. കോടിക്കുളത്ത് ഞായറാഴ്ചയാണ് ഏഴരപ്പവന്‍െറ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന് കാളിയാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കിട്ടിയത്. സി.ഐ അഗസ്റ്റിന്‍ മാത്യുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം ഞായറാഴ്ച വൈകീട്ട് മുതല്‍ പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസ് നായയെയും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെയുള്ള പൊലീസ് സംഘം വീട്ടിലത്തെി നടത്തിയ പരിശോധനയില്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണാഭരണങ്ങള്‍ മുറിക്കുള്ളില്‍നിന്ന് കണ്ടത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.