തൊടുപുഴ–മൂലമറ്റം റൂട്ടില്‍ അപകട പരമ്പര

മുട്ടം:തൊടുപുഴ-മൂലമറ്റം റൂട്ടില്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നാല് വാഹനാപകടങ്ങള്‍. ഇതില്‍ ഒരെണ്ണം കഞ്ചാവിന്‍െറയും മറ്റൊന്ന് മദ്യത്തിന്‍െറയും ലഹരിയില്‍ വാഹനമോടിച്ചതിനാല്‍ സംഭവിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ലഹരിയില്‍ വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അറക്കുളം വലിയമഠത്തില്‍ അമല്‍രാജിനെ (21) കാഞ്ഞാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. വാടകക്കെടുത്ത് ചീറിപ്പാഞ്ഞ ബി.എം.ഡബ്ള്യു കാര്‍ രണ്ടിടത്ത് ഇടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ അറക്കുളം പന്ത്രണ്ടാം മൈലില്‍ കാര്‍ കണ്ടത്തെി. എന്നാല്‍, പൊലീസ് ജീപ്പ് കണ്ട് പെട്ടെന്ന് പിറകോട്ടെടുക്കുന്നതിനിടെ കാര്‍ പോസ്റ്റിലിടിച്ചു. തുടര്‍ന്ന് മുന്നോട്ടെടുത്ത വാഹനത്തിന് പൊലീസ് കൈകാട്ടിയെങ്കിലും അമിതവേഗത്തില്‍ മുന്നോട്ടുപോയി. തുടര്‍ന്ന് വില്ളേജ് ഓഫിസിന് മുന്നിലെ മതിലില്‍ ഇടിച്ചാണ് നിന്നത്. ദിവസം 5000 രൂപ വാടകക്കാണ് വാഹനം എടുത്തതെന്ന് പറയപ്പെടുന്നു. അപകടം നടന്നതോടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. വാഹനം ഓടിച്ച അമല്‍രാജിന്‍െറ കൈയില്‍നിന്ന് മൂന്നുഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ചൊവ്വാഴ്ച വൈകീട്ട് നാലോടെ തൊടുപുഴയില്‍നിന്ന് മുട്ടത്തേക്ക് വരികയായിരുന്നു മുട്ടം സ്വദേശി ടി.എ. അലിയാരും മാതാവ് ഫാത്തിമയും സഞ്ചരിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെപോയി. തൊടുപുഴ മാരിയില്‍ ലുങ്കിന് സമീപമാണ് അപകടം. ഇടിച്ച നാനോ കാര്‍ നിര്‍ത്താതെപോയതായും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും അലിയാര്‍ പറഞ്ഞു. തലക്കും കാലിനും പരിക്കേറ്റ ഫാത്തിമയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ജീപ്പിടിച്ച് കാല്‍നടക്കാരന് പരിക്കേറ്റു. മുട്ടം സ്വദേശി ഒറ്റത്തെങ്ങേല്‍ വിപിനാണ് പരിക്കേറ്റത്. വിപിന്‍ മുട്ടം ടൗണിലത്തെി മടങ്ങുമ്പോള്‍ പിന്നാലെവന്ന ജീപ്പ് വിപിനെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിന്‍െറ ചെവിക്കും തോളിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാളെ മുട്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പില്‍ കയറ്റി തൊടുപുഴ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വലതുവശം ചേര്‍ന്ന് നടന്ന വിപിനെ എതിര്‍ സൈഡില്‍നിന്ന് പിന്നിലൂടെ വന്ന ജീപ്പാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മതിലിലേക്ക് തെറിച്ചുവീണ വിപിന്‍െറ പിന്നാലെ ജീപ്പും മതിലില്‍ വന്ന് ഇടിച്ചെങ്കിലും ഇദ്ദേഹം സൈഡിലെ ഓടയില്‍ വീണതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹനത്തിനടിയിലെ ഓടയില്‍നിന്നാണ് നാട്ടുകാര്‍ വിപിനെ പുറത്തെടുത്തത്. തിങ്കളാഴ്ച വൈകീട്ട് കാളിയാര്‍ സ്റ്റേഷനിലെ എ.എസ്.ഐയും കുടുംബവും സഞ്ചരിച്ച കാറും നിയന്ത്രണംവിട്ട് പത്ത് അടിയോളം താഴ്ചയിലേക്ക് പതിച്ചിരുന്നു. കോളപ്ര ഷാപ്പിന് സമീപത്താണ് ഈ അപകടം സംഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.