കട്ടപ്പന: ഇടുക്കിയില്‍ കഞ്ചാവ് കൃഷിയുടെയും വില്‍പനയുടെയും കേന്ദ്രം കണ്ടത്തൊനാകാതെ എക്സൈസ് വിയര്‍ക്കുന്നു. ജില്ലയില്‍ കഞ്ചാവ് കൃഷി ഉണ്ടെങ്കിലും കണ്ടത്തൊന്‍ കഴിയാത്തതാണ് പ്രശ്നമെന്നും ജില്ലയില്‍ സന്ദര്‍ശനം നടത്തിയ എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ് പറഞ്ഞിരുന്നു. മതികെട്ടാന്‍ നാഷനല്‍ പാര്‍ക്കിന്‍െറ ചില മേഖലയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കഞ്ചാവ് കൃഷിയുണ്ടെന്ന് സൂചനയുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശം നിഷേധിച്ച മീശപ്പുലി മലയുടെ ചെങ്കുത്തായ പ്രദേശത്തും കഞ്ചാവുചെടികള്‍ ഉള്ളതായാണ് വിവരം. ഇടമലക്കുടി ആദിവാസി കോളനിയില്‍നിന്ന് ആറു മണിക്കൂര്‍ കാല്‍നട നടത്തിയാല്‍ എത്തുന്ന ഉള്‍പ്രദേശത്തും കഞ്ചാവ് കൃഷിയുണ്ടെന്നാണ് അറിയുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട്ടിലും കഞ്ചാവ് കൃഷിയുണ്ടെന്നാണ് പറയുന്നത്. ബെഥേല്‍, ചിന്നാര്‍, രാജാക്കാട്, രാജകുമാരി, തോപ്രാംകുടി, പാറത്തോട്, അടിമാലി, മുരിക്കാശേരി തുടങ്ങിയ മേഖലകളില്‍നിന്നുള്ള യുവാക്കളുടെ നേതൃത്വത്തില്‍ ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലയില്‍ കഞ്ചാവ് കൃഷി നടത്തുന്നതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് ഇടുക്കിയിലേക്ക് കടത്തുന്നതിന് അതിര്‍ത്തി പ്രദേശം സഹായകരമാണ്. തമിഴ്നാടിന്‍െറയും കേരളത്തിന്‍െറയും അതിര്‍ത്തിയായതിനാല്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പെടാതെ ജില്ലയിലേക്ക് കടത്താന്‍ ഊടുവഴികള്‍ ഉള്ളതാണ് ഗുണകരം. ഇടുക്കിയിലെ ‘നീലച്ചടയന്‍’ കഞ്ചാവിന് വന്‍ഡിമാന്‍ഡാണ്. ‘ഇടുക്കി ഗോള്‍ഡ്’ എന്നപേരില്‍ അറിയപ്പെടുന്ന കഞ്ചാവ് തേടി വിദേശികള്‍പോലും എത്തുന്നുണ്ടത്രേ. ആന്ധ്രയില്‍ ലഭിക്കുന്നതിലും ഇരട്ടി വിലയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.