തൊടുപുഴ: നഗരസഭയും കരാറുകാരനും തമ്മിലെ തര്‍ക്കം മൂലം തൊടുപുഴ നഗരത്തിലെ നിരീക്ഷണകാമറകളുടെ അറ്റകുറ്റപ്പണി അനിശ്ചിതത്വത്തില്‍. തകരാറിലായ നിരീക്ഷണകാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടത് കരാറില്‍ ഏര്‍പ്പെട്ട കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് നഗരസഭ വാദിക്കുമ്പോള്‍ നഗരസഭയുടെ പിഴവുമൂലമാണ് കാമറകള്‍ തകരാറിലായതെന്നും ഇതിന് തങ്ങള്‍ ഉത്തരവാദികളല്ളെന്നുമുള്ള നിലപാടിലാണ് കരാറുകാര്‍. തര്‍ക്കം നീണ്ടുപോകുന്നതിനെ തുടര്‍ന്ന് നഗരത്തിലെ പൊലീസിന്‍െറ നിരീക്ഷണ സംവിധാനമാകെ തകരാറിലായി. നഗരസഭയും പൊലീസും മുന്‍കൈയെടുത്ത് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായി കുറ്റകൃത്യങ്ങള്‍ തടയുക, നിയമലംഘനങ്ങള്‍ കണ്ടത്തെുക, ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 80 കാമറകള്‍ സജ്ജീകരിച്ചത്. ഇതിന്‍െറ കണ്‍ട്രോള്‍ റൂമായി ജനമൈത്രി പൊലീസ് സ്റ്റേഷനിലെ രണ്ടാം നിലയിലെ മുറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍, കാമറ സ്ഥാപിച്ച് ഒരുവര്‍ഷം പിന്നിട്ടതോടെ കാമറകള്‍ ഒരോന്നായി തകരാറിലായിരുന്നു. നിലവില്‍ ഇരുപതോളം നിരീക്ഷണ കാമറകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പലയിടത്തും കേബ്ളുകള്‍ പൊട്ടിക്കിടക്കുകയാണ്. കേബ്ളുകള്‍ തകരാറിലാകുന്നതാണ് പ്രശ്നമെന്നാണ് ആദ്യം അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ളെന്ന് നഗരസഭയെ അറിയിച്ചതായാണ് വിവരം. മരച്ചില്ലകളും മറ്റും തട്ടി കാമറകള്‍ നശിച്ചതിന്‍െറ ഉത്തരവാദിത്തം നഗരസഭക്കാണെന്നാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്. 10 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയത്. കാമറ സ്ഥാപിച്ചപ്പോള്‍ പരസ്യം സ്വീകരിച്ച് കാമറകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരനാണെന്ന് തീരുമാനിച്ചതായി നഗരസഭാ അധികൃതര്‍ പറയുന്നത്. കാമറകളുടെ അറ്റകുറ്റപ്പണി ചെയ്തുനല്‍കണമെന്നും കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ പലതവണ കത്ത് നല്‍കിയിരുന്നു. ബഹുഭൂരിപക്ഷം കാമറകളും മിഴിയടച്ചതോടെ നഗരത്തില്‍ മോഷ്ടാക്കള്‍ വിളയാടുകയാണ്. ഒരുമാസത്തിനിടെ പത്തോളം വീട്ടിലാണ് മോഷണം നടന്നത്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങളും മോഷണം പോകുന്നുണ്ട്. കാമറാ നിരീക്ഷണത്തിലൂടെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടത്തെി നേരത്തേ പിഴയീടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചു. നഗരസഭക്കെതിരെ കരാറുകാരന്‍ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ പറഞ്ഞു. കാമറകള്‍ തകരാറിലായ സംഭവം മുനിസിപ്പല്‍ അധികൃതരെ രേഖാമൂലം അറിയിച്ചതായി തൊടുപുഴ ഡിവൈ.എസ്.പി ജി. വേണുവും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.