ചെറുതോണി: മൊബൈല്‍ ടവര്‍ കമീഷന്‍ ചെയ്യാത്ത മൈലപ്പുഴ ഗ്രാമം ഇപ്പോഴും പരിധിക്കുപുറത്ത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴ ആദിവാസികളും കുടിയേറ്റ കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏകമാര്‍ഗം ഫോണ്‍ ആണ്. നിവേദനങ്ങളും സമരങ്ങള്‍ക്കും ഒടുവില്‍ അഞ്ചുവര്‍ഷം മുമ്പ് ബി.എസ്.എന്‍.എല്‍ സ്ഥലംവാങ്ങിയാണ് ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രോഗിയെ ആശുപത്രിയിലത്തെിക്കാന്‍ കാല്‍നടയായി വാഹനങ്ങള്‍ വിളിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. 1950 കാലഘട്ടത്തില്‍ ജനവാസം തുടങ്ങിയ മേഖലയില്‍ പൊന്നെടുത്താന്‍, വരകുളം, മക്കുവള്ളി, മനയത്തടം, കൈതപ്പാറ, വാകച്ചുവട്, പിള്ളസിറ്റി തുടങ്ങിയ ഗ്രാമങ്ങളുണ്ട്. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തയാറെടുക്കുകയാണ് നാട്ടുകാര്‍. ബൈജു തണ്ടേല്‍ ചെയര്‍മാനും ജെയ്സണ്‍ കുര്യാക്കോസ് തെറ്റിക്കോട്ട് കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് ഭീമ ഹരജി അധികൃതര്‍ക്ക് നല്‍കി. എത്രയും വേഗം ടവര്‍ കമീഷന്‍ ചെയ്തില്ളെങ്കില്‍ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.