രാജാക്കാട്: റോഡിലെ കുഴിയടക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറാകാതിരുന്നതിനത്തെുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ പണംമുടക്കി മക്കിറക്കി കുഴികള്‍ അടച്ചു. കാലങ്ങളായി തകര്‍ന്ന രാജാക്കാട് കുത്തുങ്കല്‍ റോഡിലെ കുഴികളാണ് നികത്തിയത്. ഓട്ടോ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ സര്‍വിസ് നടത്തുന്ന റൂട്ടാണ് രാജാക്കാട്-കുത്തുങ്കല്‍ റോഡ്. എന്നാല്‍, കാലങ്ങളായി റോഡിന്‍െറ പലഭാഗങ്ങളും ടാറിങ് പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. രാജാക്കാട്-കൊന്നത്തടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലൂടെ എളുപ്പമാര്‍ഗം നെടുങ്കണ്ടത്ത് എത്തിച്ചേരാന്‍ കഴിയും. വിനോദസഞ്ചാരികളുടേതടക്കം നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കുഴികള്‍ വെള്ളക്കെട്ടായി മാറിയതോടെ സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരുടെ കാല്‍നടയും ദുസ്സഹമാണ്. ഓടിക്കിട്ടുന്ന പണം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുപോലും തികയാത്ത സാഹചര്യത്തിലാണ് പണം മുടക്കി കുഴികളടച്ചതെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. ഓട്ടോക്കാരായ സന്ദീപ് ഭാസ്കരന്‍, ഷിനോ മാത്യു, കെ.കെ. മനോജ്, ഷിന്‍േറാ മാത്യു, കെ.എസ്. സുമേഷ്, ഷിജോ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.