പെരുമ്പിള്ളിച്ചിറ–ഏഴല്ലൂര്‍ റോഡിന് ശാപമോക്ഷം

തൊടുപുഴ: ആയിരക്കണക്കിനാളുകള്‍ തൊടുപുഴയില്‍ എത്തിച്ചേരാന്‍ ആശ്രയിക്കുന്ന പെരുമ്പിള്ളിച്ചിറ-ഏഴല്ലൂര്‍ റോഡിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നബാര്‍ഡ് ഏറ്റെടുത്ത വെങ്ങല്ലൂര്‍-മങ്ങാട്ടുകവല ബൈപാസില്‍ പി.ആര്‍ ജങ്ഷനില്‍നിന്നാരംഭിച്ച് പെരുമ്പിള്ളിച്ചിറ-ഏഴല്ലൂര്‍-നരകുഴി വഴി പെരുമാംകണ്ടത്ത് എത്തിച്ചേരുന്ന റോഡിന്‍െറ നീളം ഏഴുകിലോമീറ്ററാണ്. എട്ടുകോടി ചെലവില്‍ എട്ടുമീറ്റര്‍ വീതിയില്‍ ഓടകളും കലുങ്കുകളും സഹിതം ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്ന റോഡിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. അടിമാലി, നേര്യമംഗലം, കോതമംഗലം, പട്ടയക്കുടി, വെള്ളക്കയം പ്രദേശങ്ങളിലെ യാത്രക്കാര്‍ക്കും മേഖലയിലെ കര്‍ഷകര്‍ക്കും ഗുണകരമാകും റോഡ്. നിര്‍മാണത്തിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിസാര്‍ പഴേരി എന്നിവര്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.