തൊടുപുഴ:സ്പെയര്‍പാര്‍ട്സില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വിസ് മുടക്കം പതിവാകുന്നു. സ്പെയര്‍പാര്‍ട്സും ജീവനക്കാരുടെ അഭാവവും മൂലം 29ഓളം ബസുകളാണ് തൊടുപുഴ, മൂന്നാര്‍, കുമളി, കട്ടപ്പന ഡിപ്പോകളില്‍ അടിക്കടി മുടങ്ങുന്നത്. തൊടുപുഴ-എട്ട്, കുമളി-ഏഴ്, മൂന്നാര്‍-ആറ്, കട്ടപ്പന-എട്ട് എന്നിങ്ങനെയാണ് കഴിഞ്ഞദിവസം കട്ടപ്പുറത്തായതിനെ തുടര്‍ന്ന് സര്‍വിസ് മുടക്കിയ ബസുകള്‍. കൂടാതെ സര്‍വിസിനിടെ തകരാറിലാകുന്ന ബസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്‍െറ സ്റ്റിയറിങ് യാര്‍ഡ് ഊരിത്തെറിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തിങ്കളാഴ്ച നിറയെ യാത്രക്കാരുമായി വന്ന ബസിന്‍െറ സ്റ്റിയറിങ്ങിനെയും ടയറിനെയും ബന്ധിപ്പിക്കുന്ന ഭാഗം ഊരിപ്പോകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഓട്ടത്തിനിടെ വാഹനം തകരാറിലായി വഴിയില്‍ കിടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞദിവസം മൂലമറ്റത്ത് ഓട്ടത്തിനിടെ ബസിന്‍െറ ടയര്‍ പഞ്ചറായി. എന്നാല്‍, ജാക്കിയോ മറ്റ് ഉപകരണങ്ങളോ ഇല്ലാത്ത സ്ഥിതിയായിരുന്നു ബസില്‍. ഉച്ചയോടെ തൊടുപുഴയില്‍നിന്ന് സര്‍വിസ് വാഹനം ടയറുമായത്തെി എന്നാല്‍, ഈ ടയറും മോശമായതിനാല്‍ വീണ്ടും ടയര്‍ എത്തിച്ചു. ഈസമയം കൊണ്ട് ബസിന്‍െറ ട്രിപ്പ് മുടങ്ങി. ജീവനക്കാരുടെ അഭാവവും ചില ഡിപ്പോകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഹൈറേഞ്ച് മേഖലകളിലും മറ്റും സര്‍വിസ് നടത്തുന്ന ബസുകള്‍ സ്പെയര്‍പാര്‍ട്സുകളില്ലാത്തിനാല്‍ കട്ടപ്പുറത്ത് കയറ്റി ഇടേണ്ട സ്ഥിതിയാണ്. ആലുവയില്‍നിന്നാണ് സ്പെയര്‍ പാര്‍ട്സുകള്‍ എത്തേണ്ടത്. ഇതുമൂലം വലിയ വരുമാനനഷ്ടവും കെ.എസ്.ആര്‍.ടി.സിക്ക് സംഭവിക്കുന്നുണ്ട്. മിക്ക വണ്ടികള്‍ക്കും എന്‍ജിന്‍ തകരാര്‍ പതിവാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സ്പെയര്‍പാര്‍ട്സുകള്‍ ഇല്ലാത്തതുമൂലം ഒരു വണ്ടിയും മുടങ്ങുന്നില്ളെന്നും യഥാസമയത്തെ അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് ബസുകള്‍ കയറ്റിയിരിക്കുന്നതെന്നും എ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.