ബെറ്റിയുടെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം –എം.എം. മണി

ഇടുക്കി: ഭൂമിയുടെ റീസര്‍വേയുമായി ബന്ധപ്പെട്ട് നീതി നിഷേധത്തിന്‍െറ പേരില്‍ ചെമ്മണ്ണാറില്‍ ബെറ്റിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്യാനിടയായ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണി പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതിയും ചെറുകിട ഏലം കര്‍ഷകവേദിയും സംയുക്തമായി ചെമ്മണ്ണാറില്‍ സംഘടിപ്പിച്ച സായാഹ്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്മണ്ണാര്‍ പള്ളി വികാരി ഫാ.ടോമി ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ്, സേനാപതി പഞ്ചായത്ത് പ്രസിഡന്‍റ് ജോണി മമ്പള്ളി, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്‍റ് ശശികല മുരുകേശന്‍, ബ്ളോക് പഞ്ചായത്ത് അംഗം സിന്ധു രഘു, പഞ്ചായത്ത് അംഗങ്ങളായ ജിമ്മി ജോര്‍ജ്, ശ്യാമള, കോണ്‍ഗ്രസ് നേതാവ് സേനാപതി വേണു, സി.പി.ഐ നേതാവ് സി.യു. ജോയി, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി സി.കെ. മോഹനന്‍, സാന്‍േറാച്ചന്‍ കൊച്ചുപുരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോയ്സ് ചമ്പക്കര, ജയിംസ് പുള്ളോലില്‍, അപ്പച്ചന്‍ വെട്ടുകാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.