അടിമാലി: കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ജലനിധി നേതൃത്വത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു മൂന്നു വര്‍ഷമായിട്ടും ഇതുവരെയും വെള്ളമത്തെിയില്ല. കുളത്തിന്‍െറയും ടാങ്കിന്‍െറയും പൈപ്പിന്‍െറയും നിര്‍മാണം 98 ശതമാനവും പൂര്‍ത്തിയായെങ്കിലും എന്ന് വെള്ളം ലഭിക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. പണമടച്ചവരുടെ കാത്തിരിപ്പും നീളുകയാണ്. അടിമാലി പഞ്ചായത്തിലെ ദേവിയാര്‍ കുടിവെള്ള പദ്ധതിയുടെ അവസ്ഥയാണിത്. ജലനിധി പദ്ധതിയില്‍പെടുത്തി ഒരുകോടിയോളം രൂപ ചെലവിലാണ് 300ലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കുന്ന പദ്ധതിക്ക് തുടക്കമായത്. ദേവിയാര്‍ പുഴയോട് ചേര്‍ന്ന് കോളനി പാലത്തിന് താഴ്ഭാഗത്ത് വലിയ കുളവും പത്താംമൈല്‍ 20 സെന്‍റ് കോളനിയുടെ മുകളില്‍ ടാങ്കും നിര്‍മിച്ച് വീടുകളില്‍ കുടിവെള്ളമത്തെിക്കുന്നതായിരുന്നു പദ്ധതി. 20 സെന്‍റ് കോളനിക്ക് പുറമെ മുനിയറച്ചാല്‍, ദേവിയാര്‍ കോളനി, നാല് സെന്‍റ് കോളനി, കാളനിപ്പാലം തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമത്തെിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. വീടുകളില്‍ പൈപ്പിട്ട് കണക്ഷന്‍വരെ നല്‍കിയെങ്കിലും ഗുണഭോക്തൃവിഹിതം കുറഞ്ഞുപോയെന്ന് പറഞ്ഞ് ജലനിധി അധികൃതര്‍ പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. വീടുകളില്‍ വെള്ളമത്തെിക്കാന്‍ നടപടി സ്വീകരിച്ചില്ല. പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പലയിടത്തും കാലവര്‍ഷത്തിലും വെള്ളമില്ലാത്ത സാഹചര്യമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി പ്രയോജനപ്പെടില്ളെന്ന ആശങ്കയിലാണ് ജനം. നിത്യചെലവിനുപോലും വകയില്ലാത്തവര്‍ 3000 മുതല്‍ 5000 രൂപവരെ പദ്ധതിവിഹിതമായി നല്‍കിയാണ് കുടിവെള്ളത്തിന് കാത്തിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണ ജോലികളില്‍ അപാകതയുള്ളതായും ആക്ഷേപമുണ്ട്. ഇതാണത്രേ ഉദ്ഘാടനം വൈകാന്‍ കാരണം. വീടുവരെ പൈപ്പിട്ട് വാട്ടര്‍ടാപ്പ് സ്ഥാപിച്ചെങ്കിലും വെള്ളം ലഭിക്കാത്തതിനെക്കുറിച്ച് കുടുംബങ്ങള്‍ പലതവണ അധികൃതരോടു പരാതിപ്പെട്ടിരുന്നു. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നേരത്തേ മുനിയറച്ചാലില്‍ മൂന്നു കുളങ്ങള്‍ നിര്‍മിച്ചു പദ്ധതികള്‍ നടപ്പാക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതൊക്കെ ഏറ്റെടുത്ത ജലനിധിയും വിഹിതമായി വന്‍തുക വാങ്ങി തങ്ങളെ വഞ്ചിച്ചെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.