അറക്കുളം: അറക്കുളം പഞ്ചായത്തില്‍ ഉരുള്‍പൊട്ടലിലും പേമാരിയിലും വ്യാപക നാശനഷ്ടം. മത്തോനം ചെളിക്കല്‍ തങ്കരാജിന്‍െറ പുരയിടത്തിലാണ് ഉരുള്‍ പൊട്ടിയത്. തങ്കരാജിന്‍െറ 10 സെന്‍റിലേറെ സ്ഥലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. അറക്കുളം ഇന്‍റര്‍മീഡിയറ്റ് ഓഡിറ്റ് റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. അറയ്ക്കല്‍ ആന്‍റണിയുടെയും അഞ്ചാനിക്കല്‍ അപ്പച്ചന്‍െറയും പുരയിടത്തിലെയും മണ്ണും കല്ലുമാണ് റോഡിലേക്കു വീണത്. മരങ്ങള്‍ റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. മൂലമറ്റത്തുനിന്ന് അഗ്നിശമനസേനയത്തെിയാണ് മരം വെട്ടിമാറ്റിയത്. എന്നാല്‍, മണ്ണ് നീക്കിയില്ല. ഇതോടെ പാതയിലെ ഗതാഗതം പുന$സ്ഥാപിച്ചിട്ടില്ല. പൂമാലയില്‍ വന്‍ ആഞ്ഞിലി മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. മൂലമറ്റത്തുനിന്ന് ഫയര്‍ഫോഴ്സത്തെി മരം മുറിച്ചുമാറ്റി ഗതാഗതം പുന$സ്ഥാപിച്ചു. ഇലപ്പള്ളി കണ്ണംകുളത്ത് ജോസഫിന്‍െറ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞ് ഭിത്തി തകര്‍ന്നു. വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു. തൊടുപുഴ-പുളിയന്മല റോഡില്‍ കുളമാവ്, കരിപ്പലങ്ങാട്, മുത്തിയുരുണ്ട തുടങ്ങിയ സ്ഥലങ്ങളിലും മണ്ണിടിഞ്ഞു. അയ്യകാട് ബസ്സ്റ്റോപ്പിനു സമീപം കൂറ്റന്‍ ഈട്ടി കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. മൂലമറ്റത്തുനിന്ന് ഫയര്‍ഫോഴ്സത്തെി മരം മുറിച്ചുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.