തൊടുപുഴ: സ്വകാര്യ ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടാക്കിയ യുവാക്കളെ പൊലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദിച്ചതായി പരാതി. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം. കരിമണ്ണൂര്‍ സ്വദേശികളായ വെട്ടിപ്ളാക്കല്‍ ഷാനു നാസര്‍ (19), വേളൂപറമ്പില്‍ ആഷിഖ് ഹമീദ് (20), അമ്പലക്കാട്ട് ദീപു അഭിലാഷ് (20) എന്നിവരാണ് പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. കോണ്‍സ്റ്റബ്ള്‍ മുതല്‍ സി.ഐവരെയുള്ളവര്‍ തങ്ങളെ മര്‍ദിച്ചതായാണ് ഇവരുടെ ആരോപണം. സംഭവത്തെക്കുറിച്ച് യുവാക്കള്‍ പറയുന്നത്: തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍വെച്ച് ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് മൂവരെയും പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് കോണ്‍സ്റ്റബ്ള്‍മാരും എസ്.ഐയും സി.ഐയും മര്‍ദിച്ചു. അവശനായ ആഷിഖ് സ്റ്റേഷനില്‍ തലകറങ്ങി വീണു. ആഷിഖിന്‍െറ നട്ടെല്ലിന് ഓപറേഷന്‍ കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും മര്‍ദനം നിര്‍ത്തിയില്ല. വീടുകളിലേക്ക് ഫോണ്‍ ചെയ്യാന്‍പോലും അനുവദിച്ചില്ല. അര്‍ധരാത്രിയോടെ പൊലീസ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. തിരിച്ച് സ്റ്റേഷനില്‍ എത്തിച്ചശേഷം തങ്ങളെ ബലമായി മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷാകര്‍ത്താക്കള്‍ സ്റ്റേഷനില്‍ എത്തിയാണ് മൂവരെയും ആശുപത്രിയിലാക്കിയത്. അതേസമയം, ബസ്സ്റ്റാന്‍ഡില്‍ ബഹളംവെക്കുകയും തമ്മിലടിക്കുകയും ചെയ്ത മൂന്നുപേരെയും സ്റ്റേഷനില്‍ കൊണ്ടുവരികയും കേസെടുത്ത ശേഷം വൈദ്യ പരിശോധന നടത്തി ജാമ്യത്തില്‍ വിട്ടയക്കുകയുമാണ് ചെയ്തതെന്നും പിന്നീട് എന്താണ് സംഭവിച്ചെന്ന് അറിയില്ളെന്നും തൊടുപുഴ സി.ഐ ശ്രീമോന്‍ പറഞ്ഞു. മര്‍ദനമേറ്റതായി വൈദ്യപരിശോധനക്കിടെ ഇവര്‍ പറഞ്ഞിട്ടില്ല. മര്‍ദനമോ യുവാക്കള്‍ ആരോപിക്കുന്നതുപോലുള്ള മറ്റ് സംഭവങ്ങളോ സ്റ്റേഷനില്‍ നടന്നിട്ടില്ളെന്നും സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.