തൊടുപുഴ: വെങ്ങല്ലൂരിനടുത്ത് അടച്ചിട്ട രണ്ടു വീട്ടില്‍നിന്നായി 24 പവനും ഒന്നര ലക്ഷം രൂപയും മോഷണം പോയി. ചാത്തപ്പിള്ളില്‍ മണി, മൈലക്കൊമ്പ് ആര്യവല്ലിക്കാവ് ചെറുപറമ്പില്‍ അരവിന്ദാക്ഷന്‍ നായരുടെ മകന്‍ അനൂപ് എന്നിവരുടെ വീട്ടിലാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ മോഷണം നടന്നത്. മണിയുടെ വീട്ടില്‍നിന്ന് 21 പവനും 36,000 രൂപ വിലയുള്ള വജ്രാഭരണവും അനൂപിന്‍െറ വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപയും മുക്കാല്‍ പവന്‍െറ മോതിരം, രണ്ടു പവന്‍െറ മൂന്ന് കമ്മലുകള്‍ എന്നിവയും നഷ്ടപ്പെട്ടു. രണ്ടു വീടിന്‍െറയും മുന്‍വാതില്‍ തകര്‍ത്താണ് മോഷണം. ഒന്നിനുപുറകെ ഒന്നായി രണ്ടുവീട്ടിലും ഒരേ മോഷ്ടാവ് തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. മണിയും കുടുംബവും പെരുമ്പാവൂരിലായിരുന്നു. അടുത്ത് താമസിക്കുന്ന സഹോദരന്‍ ഹരീഷ് ഞായറാഴ്ച ഉച്ചക്ക് 12ന് ഇവിടെയത്തെിയപ്പോഴാണ് മോഷണം അറിയുന്നത്. വീട്ടിനുള്ളിലെ അലമാരകളെല്ലാം കുത്തിപ്പൊളിച്ച് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വീടിന് പുറത്ത് മദ്യക്കുപ്പികളും ഗ്ളാസുകളും കിടപ്പുണ്ടായിരുന്നു. അനൂപും കുടുംബവും തെക്കുംഭാഗത്തെ ഭാര്യാവീട്ടില്‍നിന്ന് ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ രണ്ട് അലമാര കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മുറികളിലുണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. മോഷണം നടന്ന രണ്ടു വീട്ടില്‍നിന്ന് ഓരോ പുതിയ കാക്കി സോക്സ് കണ്ടെടുത്തിട്ടുണ്ട്. സമീപത്തെല്ലാം വീടുകളുണ്ടെങ്കിലും രാത്രി മഴയുണ്ടായിരുന്നതിനാല്‍ ശബ്ദമൊന്നും കേട്ടില്ളെന്ന് പരിസരവാസികള്‍ പറയുന്നു. തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.