പുഴയില്‍ കാണാതായ കുഞ്ഞിനെ തിരയാന്‍ നേവിയുടെ സഹായം തേടിയ റവന്യൂ ഉദ്യോഗസ്ഥര്‍ വെട്ടില്‍

അടിമാലി: ബൈസണ്‍വാലി പുഴയില്‍ കാണാതായ പിഞ്ച് കുഞ്ഞ് കിരണിനെ കണ്ടത്തെുന്നതിന് നേവി സംഘത്തെ വിളിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ വെട്ടിലായി. എറണാകുളത്തുനിന്ന് ആറംഗ സംഘത്തെയാണ് കുഞ്ഞിനെ തിരയുന്നതിന് റവന്യൂ വകുപ്പ് ശനിയാഴ്ച വിളിച്ചുവരുത്തിയത്. രണ്ട് വാഹനത്തില്‍ ഇവര്‍ എത്തിയതിന്‍െറയും ബൈസണ്‍വാലയില്‍ സംഘം റിസോര്‍ട്ടില്‍ താമസിച്ചതിന്‍െറയും വകയായി 40,000 രൂപയാണ് റവന്യൂ വകുപ്പിന് ചെലവായത്. പുഴയില്‍ ചാടിയ സംഭവം പ്രകൃതിദുരന്തത്തിന്‍െറ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തുക സംഘത്തെ വിളിച്ച റവന്യൂ വകുപ്പ് കണ്ടത്തെണം. ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ സംഘം പുഴയില്‍ പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടത്തൊനായില്ല. വൈകീട്ട് ഇവര്‍ പുറപ്പെടുന്ന സമയത്ത് റവന്യൂ വകുപ്പ് അധികാരികള്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണം കണ്ടെത്തേണ്ട അവസ്ഥയായി. ദേവികുളം എം.എല്‍.എ അടക്കമുള്ളവര്‍ കലക്ടറുമായി ബന്ധപ്പെട്ടു. പണം സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു. എന്നാല്‍, പുഴയില്‍ ചാടിയ സംഭവം പ്രകൃതിദുരന്തത്തിന്‍െറ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തുക ഈ ഫണ്ടില്‍നിന്ന് നല്‍കാനാവില്ളെന്ന് ഇടുക്കി എ.ഡി.എം പറഞ്ഞു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് വില്ളേജ് ഓഫിസര്‍ മുന്‍കൈയെടുത്ത് നേവിസംഘത്തെ വിളിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.