നെടുങ്കണ്ടം: ഹൈറേഞ്ചില്‍ കള്ളനോട്ട് സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാകുന്നു. അച്ചടിച്ച നോട്ടുകള്‍ ഇടനിലക്കാര്‍ വഴിയാണ് നേരത്തേ ജില്ലയില്‍ എത്തിയിരുന്നത്. എന്നാല്‍, നേരിട്ട് നോട്ട് അച്ചടിക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന വന്‍ മാഫിയ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ നിരവധിപേരെ കള്ളനോട്ടുമായി പിടിച്ചെങ്കിലും ഇവരെല്ലാം ചെറിയ ഇടപാടുകാരായിരുന്നു. വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ജില്ലയിലെ കള്ളനോട്ട് സംഘത്തിന് തമിഴ്നാടുമായി ബന്ധമുള്ളതായി നേരത്തേ സൂചനകള്‍ ലഭിച്ചിരുന്നു. ഇതത്തേുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഹൈറേഞ്ചിലെ തോട്ടംമേഖല കേന്ദ്രീകരിച്ചും ചില മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് കള്ളനോട്ടുകള്‍ വ്യാപകമാകുന്നത്. അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകളാണധികവും. വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ എത്തുമ്പോഴാണ് പലര്‍ക്കും അമളി ബോധ്യമാകുന്നത്. ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളായ നെടുങ്കണ്ടം, കട്ടപ്പന, കുമളി, അടിമാലി, വണ്ടിപ്പെരിയാര്‍, തോട്ടം മേഖലയായ പീരുമേട്, ഉപ്പുതറ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ അതിര്‍ത്തി പ്രദേശമായ കമ്പംമെട്ട്, തൂക്കുപാലം, രാമക്കല്‍മേട് മേഖലകളിലാണ് വ്യാജന്‍ വിലസുന്നത്. പ്രധാന ടൗണുകളിലെ ചന്ത ദിവസങ്ങളിലാണ് നോട്ടുകള്‍ വിറ്റഴിക്കുന്നത്. കഴിഞ്ഞവര്‍ഷം നെടുങ്കണ്ടം ടൗണിലെയും സമീപ പ്രദേശങ്ങളില്‍നിന്ന് ഏതാനും പേരെ പിടികൂടിയിരുന്നു. പിന്നാലെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും തുടരന്വേഷണമുണ്ടായില്ല. ഏതുസമയത്തും ആരുടെ പക്കലും കള്ളനോട്ട് എത്തിപ്പെടാവുന്ന കണ്ണി മുറിയാത്ത ശൃഖലയാണ് വ്യാജ നോട്ട് മാഫിയ കോര്‍ത്തിണക്കിയിരിക്കുന്നത്. തമിഴ്നാട് സ്വദേശികളുടെ ഉടമസ്ഥതയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്റ്റേറ്റുകളില്‍ ശമ്പള വിതരണത്തിനിടെയും അറവുമാടുകളെ വില്‍ക്കുന്ന ചന്തയിലുമാണ് കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. അറിയാതെ കൈകളില്‍ എത്തിയ കള്ളനോട്ടുമായി ബാങ്കിലത്തെി കുടുങ്ങിയവരും ഹൈറേഞ്ചിലുണ്ട്. നെടുങ്കണ്ടത്ത് പിടിയിലായവര്‍ വിതരണം ചെയ്തതിലധികവും ഓട്ടോ സ്റ്റാന്‍ഡിലും ബാര്‍ബര്‍ ഷോപ്പുകളിലുമാണ്. കമ്പ്യൂട്ടറും പ്രിന്‍ററും പേപ്പറും മഷിയും ഉണ്ടെങ്കില്‍ കള്ളനോട്ട് നിര്‍മിക്കാനാകുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കള്ളനോട്ടുകള്‍ കൂടുതലായും മാര്‍ക്കറ്റുകളിലും മറ്റും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.