അടിമാലി: യൂക്കാലി തോട്ടത്തില്‍ രണ്ടാള്‍ പൊക്കത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ നര്‍ക്കോട്ടിക് സംഘം വെട്ടിനശിപ്പിച്ചു. ആനച്ചാല്‍ ആമക്കണ്ടം ഭാഗത്തുള്ള യൂക്കാലി തോട്ടത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടത്തെിയത്. നാര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് നാര്‍ക്കോട്ടിക് ഇന്‍സ്പെക്ടര്‍ എം.എസ്. ജനീഷിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു പരിശോധന. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള യൂക്കാലി തോട്ടത്തില്‍ റോഡില്‍നിന്ന് നൂറുമീറ്ററോളം ഉള്‍ഭാഗത്തായി മുള്‍ച്ചെടികളുടെ മറവിലായിരുന്നു കഞ്ചാവ് ചെടികള്‍. കൃഷിയിറക്കുന്നതിന് സമാനമായ രീതിയില്‍ തടം എടുത്ത് സംരക്ഷിച്ചുപോന്ന നാല് ചെടികളാണ് കണ്ടത്തെിയത്. ഇവ വെട്ടിനശിപ്പിച്ച ശേഷം കേസെടുത്തിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ കൃഷിയുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. സി.ഐയെ കൂടാതെ പ്രിവന്‍റിവ് ഓഫിസര്‍മാരായ സി.സി. സാഗര്‍, കെ.എം. അഷ്റഫ്, സി.ഇ.ഒമാരായ എ.സി. നെബു, ബിജു മാത്യു, സുനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചെടികള്‍ കണ്ടത്തെി നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.