കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ വ്യാപകനാശം

തൊടുപുഴ: ഇടുക്കിയില്‍ ശനിയാഴ്ച പുലര്‍ച്ചെ പെയ്ത മഴയില്‍ പലയിടത്തും വ്യാപകനാശം. മലങ്കര ജലാശയം തുറന്നുവിട്ടതിനത്തെുടര്‍ന്ന് തൊടുപുഴയാറ്റില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പെരിങ്ങാശേരിയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. ഉപ്പുകുന്നിന് സമീപം പുലര്‍ച്ചെയുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കൃഷിനാശം സംഭവിച്ചത്. അണക്കെട്ട് തുറന്നുവിട്ടതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയില്ളെന്നും വിമര്‍ശമുയര്‍ന്നു. തൊടുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദിന്‍െറ മുന്നില്‍വരെ വെള്ളം ഉയര്‍ന്നു. നഗരത്തിന്‍െറ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മറയൂരിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശികളായ യുവാക്കള്‍ മലവെള്ളപ്പാച്ചിലില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം വൈകുന്നേരത്തോടെ മറയൂരിന് സമീപത്തെ ലോഡ്ജിന് സമീപമുള്ള ആറ്റില്‍ കുളിക്കാന്‍ പുറപ്പെട്ടത്. കലക്കവെള്ളം എത്തിയതോടെ സമീപത്ത് കൃഷിപ്പണി ചെയ്തുകൊണ്ടിരുന്ന അമാവാസി ഗണേശന്‍െറ ഭാര്യ സെല്‍വി വിവരം നാട്ടുകാരെ അറിയിച്ചു. ഈ സമയം സെല്‍വിയുടെ ഭര്‍ത്താവ് ഗണേശന്‍ സമീപവാസികളായ ഉടയപ്പനെയും ഭാര്യ ശാന്തിയെയും കൂട്ടി യുവാക്കളുടെ അടുത്തത്തെി. അപ്പോള്‍ യുവാക്കളുടെ സമീപത്ത് മലവെള്ളം എത്തിയിരുന്നു. തുടര്‍ന്ന് കയറിട്ടുനല്‍കി രക്ഷപ്പെടുത്തി. ചിലര്‍ പുഴമധ്യത്തിലെ പാറയില്‍ കയറിയാണ് രക്ഷപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.