കളഞ്ഞുകിട്ടിയ പണവും രേഖകളും തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

മൂലമറ്റം: കളഞ്ഞുകിട്ടിയ 35,000 രൂപയും വിലപ്പെട്ട രേഖകളും തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. അറക്കുളം വലിയമഠത്തില്‍ വത്സമ്മയുടെ പണവും രേഖകളുമാണ് നഷ്ടമായത്. ഭര്‍ത്താവ് വി.കെ. ചെല്ലപ്പന് ലഭിച്ച ശമ്പളം മൂലമറ്റം എസ്.ബി.ടി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. അശോക കവലയില്‍നിന്ന് സുബിന്‍ എന്ന ഡ്രൈവറുടെ ഓട്ടോയില്‍ മൂലമറ്റത്തിന് പോകുംവഴിയാണ് കൈവശമുണ്ടായിരുന്ന പണമടങ്ങിയ പൊതിയും ബാങ്കിലെ പാസ് ബുക്കും കളഞ്ഞുപോയത്. രണ്ടു കിലോമീറ്ററോളം ദൂരം പിന്നിട്ടപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം വത്സമ്മ അറിഞ്ഞത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവറോട് വിവരം പറഞ്ഞു. വാഹനം തിരിച്ച് പിന്നിട്ട റോഡിലൂടെയും പുറപ്പെട്ട സ്ഥലത്തും തിരഞ്ഞെങ്കിലും കണ്ടത്തൊനായില്ല. ഇതേസമയത്ത് ഇതുവഴി വന്ന ദേവൂട്ടി ഓട്ടോയുടെ ഡ്രൈവര്‍ മൂലമറ്റം നടുപ്പറമ്പില്‍ മണികണ്ഠന്‍ വഴിയിലെ വെള്ളക്കെട്ടില്‍ കിടന്ന പാസ് ബുക്കും പണപ്പൊതിയും കണ്ടത്. പാസ് ബുക്കില്‍നിന്ന് വിലാസം മനസ്സിലാക്കിയ മണികണ്ഠന്‍ പണവുമായി മൂലമറ്റം എസ്.ബി.ടിയിലത്തെി. ബാങ്ക് അധികൃതരെ വിവരം ധരിപ്പിച്ചു. ഉടന്‍ ബാങ്ക് അധികൃതര്‍ വത്സമ്മയുടെ മൊബൈലില്‍ വിളിച്ചങ്കിലും കിട്ടിയില്ല. ഇതേതുടര്‍ന്ന് ബാങ്ക് മാനേജര്‍ കെ. മുരുകനും ജീവനക്കാരനായ പുഷ്പാംഗദന്‍ നായരും ഡ്രൈവര്‍ മണികണ്ഠനും കൂടി വത്സമ്മയെ തിരഞ്ഞിറങ്ങി. ഇതേസമയം യാത്രക്കിടെ പണം നഷ്ടപ്പെട്ട വിവരം അറിയിക്കാനായി മൂലമറ്റത്തെ ഓട്ടോസ്റ്റാന്‍ഡിലത്തെിയ ഡ്രൈവര്‍ സുബിനെയും വത്സമ്മയെയും കണ്ട് പണം ലഭിച്ച വിവരം അറിയിച്ചു. ഉടന്‍ ബാങ്ക് അധികൃതരുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മണികണ്ഠന്‍ വത്സമ്മക്ക് പണം കൈമാറി. മൂലമറ്റം ടൗണിലെ മൂന്നാം നമ്പര്‍ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് മണികണ്ഠനും സുബിനും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.