നെടുങ്കണ്ടം: ഭൂമി റീസര്‍വേ നടത്തിക്കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ചെമ്മണ്ണാര്‍ ചെട്ടിശേരിയില്‍ ബെറ്റിയുടെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ആവശ്യപ്പെട്ടു. ഉത്തരവാദികളായവരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. ബെറ്റിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വേ ഉദ്യോഗസ്ഥരും റവന്യൂ ജീവനക്കാരും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഒട്ടേറെപ്പേരുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അവരെ സംരക്ഷിക്കുന്നവരെയും വെച്ചുപൊറുപ്പിക്കരുത്. ബെറ്റിയില്‍നിന്നും ഭര്‍ത്താവില്‍നിന്നും പണം വാങ്ങിയ ഉദ്യോഗസ്ഥരുടെ പേരും വിശദാംശങ്ങളും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കൈമാറും. ഭൂമിപ്രശ്നങ്ങളുടെ പേരില്‍ നൂലാമാലകള്‍ സൃഷ്ടിച്ച് ഒരാളെയും വേട്ടയാടാന്‍ അനുവദിക്കില്ളെന്നും എം.പി പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, രക്ഷാധികാരി ആര്‍. മണിക്കുട്ടന്‍, ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍, സി.പി.എം നേതാക്കളായ സേനാപതി ശശി, ജിമ്മി ജോര്‍ജ്, തിലോത്തമ സോമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.