കെ.എസ്.യു നേതാവിന്‍െറ വീട്ടില്‍ മോഷണം: യുവാവ് അറസ്റ്റില്‍

തൊടുപുഴ: കെ.എസ്.യു നേതാവിന്‍െറ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയിലായി. ഈരാറ്റുപേട്ട ചേനാട്ട് കരോട്ടുപറമ്പില്‍ മാഹിനെയാണ് (18) അറസ്റ്റ് ചെയ്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് നിയാസ് കൂരാപ്പിള്ളിയുടെ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് നിര്‍മാണ തൊഴിലാളികളുടെ രണ്ട് മൊബൈല്‍ ഫോണുകള്‍, 500 രൂപ എന്നിവ മോഷണംപോയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം നിയാസ് കൂരാപ്പള്ളിയുടെ വടക്കുംമുറി ഭാഗത്തെ വീട്ടിലാണ് സംഭവം. നിയാസിനെ പരിചയമുണ്ടെന്നുപറഞ്ഞ മാഹിന്‍ തൊഴിലാളികളുടെ ഫോണുമായി മുങ്ങുകയായിരുന്നു. മോഷണവിവരം അറിഞ്ഞയുടന്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുകളുടെ ഫോട്ടോ പരാതിക്കാരനെ കാണിച്ചു. ഇതില്‍നിന്ന് മാഹിനെ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഷാഡോ സംഘം ഈരാറ്റുപേട്ട സ്ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷിനെയും സിബിയെയും അറിയിച്ചു. അവര്‍ മാഹിന്‍െറ വീട്ടിലത്തെി സ്ഥലത്തത്തെിയ മാഹിനെ തടഞ്ഞുവെച്ചു. പിന്നീട് തൊടുപുഴ ഷാഡോ സംഘം ഈരാറ്റുപേട്ടയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയില്‍നിന്ന് മോഷണംപോയ 10,000, 8000 രൂപ വിലയുള്ള മൊബൈല്‍ ഫോണുകളും 500 രൂപയും കണ്ടെടുത്തു. ഇതുകൂടാതെ 22,000 രൂപയും മോഷണത്തിന് ഉപയോഗിച്ച ബുള്ളറ്റും പൊലീസ് കണ്ടെടുത്തു. നേരത്തെ തൊടുപുഴയും ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരിലും മൊബൈല്‍ മോഷണകേസില്‍ വിചാരണയില്‍ കഴിയവെയാണ് വീണ്ടും മോഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.