തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന പ്രവണത ഏറിവരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. വഴിത്തല ശാന്തിഗിരി കോളജ് സോഷ്യല്‍ വര്‍ക് വിദ്യാര്‍ഥികള്‍ തൊടുപുഴ കേന്ദ്രീകരിച്ച് നടത്തിയ സമഗ്രനഗര സര്‍വേയിലാണ് കണ്ടത്തെല്‍. 80 ശതമാനം പേരും പ്ളാസ്റ്റിക് കത്തിച്ചുകളയുകയാണെന്നാണ് സര്‍വേ പറയുന്നത്. ആറുശതമാനം മാത്രമാണ് മുനിസിപ്പാലിറ്റി വഴി ശേഖരിക്കുന്നത്. മുനിസിപ്പാലിറ്റി മാലിന്യ നിര്‍മാര്‍ജനത്തിന് മുഖ്യപങ്ക് വഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് 81ശതമാനം പേരും ഇല്ളെന്നാണ് മറുപടി. 83 ശതമാനം പേര്‍ക്ക് സ്വന്തം സ്ഥലത്ത് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥലമില്ലാത്തവരാണെന്നും സര്‍വേ ചൂണ്ടിക്കുന്നു. തൊടുപുഴ നഗരത്തിലെ ഓരോ വാര്‍ഡുകളിലും 40 വീടുകള്‍ തോറുമാണ് സര്‍വേക്ക് തെരഞ്ഞെടുത്തത്. മുപ്പത്തഞ്ചോളം ചോദ്യാവലികള്‍ തയാറാക്കി ഇവര്‍ വീടുകളില്‍ എത്തിക്കുകയായിരുന്നു. 40 ശതമാനം പേര്‍ മാത്രമാണ് ജനപ്രതിനിധികളുടെ സേവനം തൃപ്തികരമാണെന്ന് രേഖപ്പെടുത്തിയത്. രാത്രികാല സുരക്ഷ തൊടുപുഴ നഗരം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. തൊടുപുഴ മുനിസിപ്പല്‍ ഓഫിസ്, കൃഷി ഓഫിസ്, റവന്യൂ ഡിപാര്‍ട്മെന്‍റ് തുടങ്ങിയ സേവനങ്ങളില്‍ പോരായ്മകളും ചൂണ്ടിക്കാട്ടുന്നു. തൊടുപുഴയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുതാര്യതയോടെ പ്രവര്‍ത്തിക്കുന്നത് ഏതെന്ന ചോദ്യത്തിന് അക്ഷയകേന്ദ്രം, കെ.എസ്.ഇ.ബി, മുനിസിപ്പല്‍ ഓഫിസ്, റവന്യൂ ഡിപാര്‍ട്മെന്‍റ്, താലൂക്ക് ആശുപത്രി എന്നിവയാണെന്ന് മുന്‍ഗണനാക്രമത്തില്‍ നല്‍കുന്നു. സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം ആളുകളും പൊലീസിന്‍െറ സേവനം തൃപ്തികരമാണെന്നാണ് അഭിപ്രായം. തൊടുപുഴ നഗരത്തില്‍ 28 ശതമാനം പേര്‍ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. തൊടുപുഴ നിവാസികളില്‍ 60 ശതമാനം പേരും ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അങ്കണവാടികളില്‍നിന്ന് കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭിക്കുന്നില്ളെന്ന് 85 ശതമാനംപേര്‍ പ്രതികരിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ജനം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ മാലിന്യം, ഗതാഗതക്കുരുക്ക്, മോഷണം തെരുവുനായ്ക്കളുടെ ശല്യം, പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെയാണെന്ന് സര്‍വേ പറയുന്നു. ഫെനില്‍ കെ. ജോസഫ്, ജോമോള്‍ എം.തയ്യില്‍, അലന്‍ മരിയ ഷാജി, എന്‍.ജെ. മേരി ജിസ്മി എന്നിവരാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേ റിപ്പോര്‍ട്ട് തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ് വിദ്യാര്‍ഥികള്‍ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.