അടിമാലി: കഞ്ചാവെന്ന വ്യാജേന പച്ചക്കറി നല്‍കി തട്ടിപ്പുനടത്തിയ യുവാവിനെ 50 ഗ്രാം കഞ്ചാവും പച്ചക്കറിയുമായി അടിമാലി നാര്‍കോട്ടിക് സ്കാഡ് പിടികൂടി. രാജാക്കാട് മഞ്ഞകുഴി കള്ളിക്കാട്ട് ഷിന്‍േറായെയാണ് (25) അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടിയത്. അയല്‍ജില്ലകളുമായി ബന്ധമുള്ള ഷിന്‍േറാ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് ഏജന്‍റുമാരെ വരുത്തി പകരം പൊതിഞ്ഞ് പച്ചക്കറി നല്‍കിയാണ് തട്ടിപ്പ് നടത്തുന്നതാണ് ഷിന്‍േറായുടെ രീതി. കഞ്ചാവ് വാങ്ങാന്‍ എത്തുന്നവര്‍ കേസില്‍ പെടുമെന്ന ഭയത്താല്‍ വിവരം അധികൃതരെ അറിയിച്ചില്ല. ചൊവ്വാഴ്ച ഇതേരീതിയില്‍ തട്ടിപ്പു നടത്താന്‍ പച്ചക്കറിയും 50 ഗ്രാം കഞ്ചാവുമായി വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. രണ്ടു കിലോ വീതമുള്ള അഞ്ചുപൊതി പച്ചക്കറിയും സാമ്പ്ള്‍ കാണിക്കാന്‍ കൊണ്ടുവന്ന 50 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പച്ചക്കറി പാക്കറ്റുകളിലെല്ലാം കഞ്ചാവിന്‍െറ മണം ലഭിക്കാന്‍ കഞ്ചാവ് വെള്ളത്തില്‍ ലയിപ്പിച്ചു തളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.